കൊച്ചി: കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ ബന്ധപ്പെട്ട ഹർജി ഈ മാസം 26ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസുകൾ പരിഗണിക്കുന്നത് നീട്ടിയത്.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്‍റെ ഹർജിയും കേസ് പരിഗണിക്കുവാൻ വനിതാ ജഡ്‌ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയും രണ്ടാം പ്രതി മാർട്ടിന്‍റെ ജാമ്യാപേക്ഷയുമാണ് മാറ്റിയിട്ടുള്ളത്.
ദൃശ്യങ്ങളിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആ വാദം വാസ്തവ വിരുദ്ധമാണെന്നും ഇരയുടെ സുരക്ഷ കണക്കിലെടുത്ത് ദൃശ്യങ്ങൾ നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കേരളക്കരയെ മൊത്തം ഞെട്ടിച്ച കേസാണ് നടി ആക്രമിക്കപ്പെട്ട സംഭവം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...