Connect with us

പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ്

Actor

പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ്

പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ്

ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം തന്നെ കോമഡിയും ഒക്കെ ഒത്തിണങ്ങിയ ചിത്രങ്ങളിലൂടെ ആയിരുന്നു ദിലീപിന്റെ മുന്നേറ്റം. ഇതോടെ ഫാമിലിയെയും കുട്ടിളെയും ഉൾപ്പെടെ എല്ലാ പ്രായത്തിലുള്ളവരെയും സ്വാധീനിക്കാൻ ദിലീപിനായി. അതോടെ ജനപ്രിയ നായകൻ എന്ന ലേബൽ മലയാളികൾ ചാർത്തികൊടുക്കുകയും ചെയ്തിരുന്നു.

പലപ്പോഴും വമ്പൻ താരങ്ങളുടെ ചിത്രങ്ങളെക്കാളേറെ ദിലീപ് ചിത്രങ്ങൾ ബോക്സോഫീസ് കളക്ഷൻ നേടിയിരുന്നു. വമ്പ‍ൻ പരാജയത്തിലേയ്ക്ക് നീങ്ങിയിരുന്ന മലയാള സിനിമയെ ഒരുകാലത്ത് പിടിച്ച് നിർത്തിയിരുന്നത് ദിലീപ് ചിത്രങ്ങളായിരുന്നു. മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും അധികം ഹിറ്റുകൾ സമ്മാനിച്ച താരമായിരുന്നു ദിലീപ്. കുടുംബ പ്രേക്ഷകർ നെഞ്ചോട് ചേർത്ത ചിത്രങ്ങളായിരുന്നു ഇതിൽ ഏറെയും. അതിനിടയ്ക്ക് ആണ് നടി ആക്രമിക്കപ്പെട്ട കേസ് വരുന്നത്.

ഇതോടെ വമ്പൻ പരാജയമാണ് ദിലീപിന് നേരിടേണ്ടി വന്നിരുന്നത്. ഇതിനിടയിൽ അടുത്തകാലത്തായി ദിലീപിന്റെ ഒട്ടേറെ ചിത്രങ്ങൾ കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് പുറത്തിറങ്ങിയിരുന്നു. എന്നാൽ അവയൊന്നും തന്നെ വിചാരിച്ചത് പോലെ വിജയമായിരുന്നില്ല. ചിലതൊക്കെ തിയേറ്ററുകളിൽ വമ്പൻ പരാജയമായപ്പോൾ ഒടിടിക്ക് പോലും വേണ്ടാത്ത നിലയിലേക്ക് ആയിരുന്നു കൂപ്പുകുത്തിയത്. എന്നാൽ തന്റെ തിരിച്ച് വരവ് എന്നോളം പുതിയ ചിത്രം പ്രിൻസ് ആന്റ ഫാമിലിയുമായി എത്തുകയാണ് നടൻ. അതിന്റെ പ്രൊമോഷൻ തിരക്കുകളിലുമാണ് നടൻ.

ഈ വേളയിൽ 150-ാമത്തെ ചിത്രമായി എന്തുകൊണ്ട് പ്രിൻസ് ആന്റ് ദി ഫാമിലി സിനിമ തിരഞ്ഞെടുത്തുവെന്നും തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ദിലീപ്. ‘ഞാൻ സിനിമയിൽ വരുന്ന സമയത്ത് മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, പിന്നെ മുകേഷ്, ജഗദീഷ്, സിദ്ധിഖ് , സായി കുമാർ എന്നിവരാണ് നായകൻമാരായി ഉണ്ടായിരുന്നത്. അതിനിടയിലാണ് കൊച്ചുകൊച്ചു വേഷങ്ങൾ ചെയ്ത് ഞാൻ വരുന്നത്. ഈ പുഴയും കടന്ന് എന്ന സിനിമയോട് കൂടിയാണ് നായകനാകുന്നത്.

അസിസ്റ്റന്റ് ഡയറക്ടർ ആയിരിക്കുമ്പോൾ തന്നെ അഭിനയിക്കണമെന്ന ആഗ്രഹം തോന്നിയിരുന്നു. പക്ഷെ സാധിച്ചിരുന്നില്ല. പിന്നെ പടിപടിയായാണ് സിനിമയിലെത്തുന്നതും ഇങ്ങനെയൊക്കെ ആകുന്നതും. 150-ാമത്തെ സിനിമ ആകുമ്പോൾ വലിയ സിനിമ ചെയ്യേണ്ടേയെന്ന് എന്നോട് പലരും ചോദിച്ചു. എന്നാൽ എന്നെ പിന്തുണച്ചത് കുടുംബങ്ങളാണ്. അതുകൊണ്ടാണ് അവർക്ക് കൂടി വേണ്ടി കുടുംബ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി ചെയ്തത്. ഇപ്പോൾ മൊത്തത്തിൽ സിനിമ മാറി എന്ന് പറയുന്നുണ്ട്. സിനിമയുടെ ട്രീറ്റ്മെന്റിൽ പറയുന്ന രീതിയിൽ, കണ്ടന്റുകളിൽ വ്യത്യാസം വരുന്നുണ്ട്.

നമ്മൾ കഴിഞ്ഞ 30 വർഷമായി പലതരം സിനിമ ചെയ്തു. ഹ്യൂമറിന്റെ പീക്ക് ചെയ്ത് കഴിഞ്ഞു, നമ്മളെ സംബന്ധിച്ച് ഇനി എന്ത് ചെയ്യും എന്ന അവസ്ഥയുണ്ട്. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഹ്യൂമർ നമ്മുടെ മുൻപിലേക്കും വരുന്നില്ല. ലാലേട്ടൻ അടക്കമുള്ളവരെ കുറിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. കാരണം കഴിഞ്ഞ 30 വർഷമായി പല തരത്തിലുള്ള സിനിമകൾ കണ്ടുകഴിഞ്ഞു. ഇനി പുതിയതായി നിങ്ങളിൽ നിന്ന് എന്ത് എന്ന് ചോദിക്കുമ്പോൾ ഞങ്ങളും ചോദിക്കുന്നത് അതാണ്, പുതിയതായി എന്താണ് എന്ന് , വേറൊരാർ കൊണ്ടുവരികയാണല്ലോ.

ഞങ്ങളുടെ പഴയ ദിലീപ് എന്ന് പറയുമ്പോൾ അത് വേണ്ട, അതിന് ഞാൻ തെറി കേൾക്കുമെന്ന് പറയും. കണ്ടന്റ് വൈസ് പഴയത് ആണെങ്കിലും പുതുതലമുറ വരുമ്പോൾ പുതുമ തോന്നും. എന്നാൽ ഞങ്ങൾ അഭിനയിക്കുമ്പോൾ അത് പഴയതാകും. ഇതുവരെ കൈവെക്കാതെ രീതിയിലേക്ക് നമ്മൾ മാറണം. പക്ഷെ നമ്മളിലേക്ക് അത് വന്നാലല്ലേ മാറാൻ സാധിക്കൂ. ഇതുവരെ ചെയ്തതൊക്കെ മുൻപ് കമ്മിറ്റ് ചെയ്ത പടങ്ങളാണ്. എന്നാൽ പ്രിൻസ് ആന്റ് ദി ഫാമിലി, ഭഭബ ഒക്കെ പുതിയ തലമുറയിലെ സംവിധായകർക്കൊപ്പം ചെയ്യുന്ന പടങ്ങളാണ്. ബബ്ബബ്ബ വലിയ സ്കെയിലിൽ ഉള്ള പടമാണ്. 5 വർഷമായി ഞാൻ അങ്ങനെയുള്ള പടങ്ങൾ ചെയ്തിട്ടില്ല.

സിനിമ കാണുമ്പോൾ പലരും പറയും ദിലീപ് വളരെ ഗ്ലൂമിയായിട്ടാണ് അഭിനയിക്കുന്നതെന്ന്. അത് കഥാപാത്രങ്ങളാണ് ഗ്ലൂമിയാക്കുന്നത്. എപ്പോഴും സങ്കടമാണെന്ന് പറയും, സങ്കടമൊക്കെ ഉണ്ട്. എന്നാൽ കാമറയ്ക്ക് മുന്നിൽ വരുമ്പോൾ കഥാപാത്രത്തോട് നീതി പുലർത്താൻ ശ്രമിക്കും. പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ , എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്. സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്. പക്ഷെ ക്യാമറയുടെ മുന്നിൽ കഥാപാത്രമാണ്, കട്ടിനും ആക്ഷനും ഇടയിൽ കഥാപാത്രം ഡിമാന്റ് ചെയ്യുന്നത് നമ്മൾ നൽകണം എന്നും ദിലീപ് പറഞ്ഞു.

തന്റെ പ്രതിസന്ധി ഘട്ടത്തിൽ പിന്തുണച്ചവരെക്കുറിച്ചും ദിലീപ് സംസാരിച്ചിരുന്നു. തനിക്കും കുടുംബത്തിനും താങ്ങായി നിന്ന നിരവധി പേരുണ്ടെന്നാണ് ദിലീപ് പറയുന്നത്. ഗണേശേട്ടനെ എനിക്ക് മറക്കാൻ പറ്റില്ല. പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ പോലും പുള്ളി നമ്മളെ വിശ്വസിച്ച് എനിക്ക് വേണ്ടി സംസാരിച്ചു. സിദ്ദിഖ് ഇക്കയും.

എന്റെ ഫാമിലിയെ പാംപർ ചെയ്ത ഒരുപാട് പേരുണ്ട്. സത്യേട്ടൻ, ജോഷി സർ, പ്രിയൻ സർ, ബി ഉണ്ണികൃഷ്ണൻ, ലാൽ ജോസ് തുടങ്ങി ഒരുപാട് പേരുണ്ട്. ഞങ്ങളുടെ വീട് ഒരു തുരുത്ത് പോലെയാക്കിയപ്പോൾ ഞങ്ങളെ സപ്പോർട്ട് ചെയ്തവരുടെ മുകളിൽ പോലും കേസ് വന്നു. ഇനിയാരും എന്നെ സപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്. എടുത്ത് പറയാൻ ഒരുപാട് പേരുണ്ട്. അവരാരും ടിവിയുടെ മുന്നിൽ വന്ന് ഫെെറ്റ് ചെയ്യാൻ നിൽക്കാത്തവരാണ്.

അല്ലാത്ത എല്ലാ കാര്യങ്ങളിലും അവർ സപ്പോർട്ട് തരും. ശ്രീനിയേട്ടനെ എടുത്ത് പറയണം. ശ്രീനിയേട്ടൻ എന്നെക്കുറിച്ച് പോസിറ്റീവായി പറഞ്ഞതിന് പുള്ളിയുടെ വീട്ടിൽ കരി ഓയിൽ ഒഴിക്കലുണ്ടായിരുന്നു. തന്നെ പിന്തുണച്ചതിന്റെ പേരിൽ ബലിയാടുകളായ ഒരുപാട് പേരുണ്ടെന്നും ദിലീപ് പറയുന്നു. എല്ലാ മേഖലയിലും എനിക്ക് വേണ്ടി സംസാരിച്ചവരെ മാറ്റി നിർത്തി. കുറച്ച് പേരു‌ടെ അജണ്ടയാണ്. അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. എല്ലാം നിന്ന് പകച്ച് നിന്ന സമയത്ത് മേനക സുരേഷ്, സുരേഷ് കുമാർ തുടങ്ങിയവർ വന്നു.

എന്റെ തിയേറ്റർ അടച്ച് പൂട്ടാനുള്ള ശ്രമം ന‌ടത്തിയപ്പോൾ തിയറ്റർ അസോസിയേഷൻ വന്ന് ഇ‌ടപെട്ടു. വ്യക്തിപരമായി സപ്പോർട്ട് ചെയ്ത ഒരുപാട് പേർ വേറെയുമുണ്ട്. കാരണം നമ്മളെന്താണെന്ന് അവർക്കറിയാം. അവരുടെ മുമ്പിൽ വളർന്നയാളാണ് ഞാൻ. നമ്മളോട് ഇഷ്ടമുള്ള ഒരുപാട് പേർ ഒന്നും പറയാൻ പറ്റാതെ നിൽക്കുകയാണെന്നും ദിലീപ് പറയുന്നു. മൂത്ത മകൾ മീനാക്ഷിയെക്കുറിച്ചും ദിലീപ് സംസാരിച്ചു. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ അവൾ പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. അവൾ പഠിച്ച് ഡോക്ടറായി.

അവൾ എന്റെ ഏറ്റവും വലിയ ബലമാണ്. അത്രയും സപ്പോർട്ട് ചെയ്യുകയും എല്ലാത്തിനും കൂടെ നിൽക്കുകയും ചെയ്തു. കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങളോടാണ് ഫെെറ്റ് ചെയ്യുന്നത്. ഞാൻ ഒരാളല്ല. എന്നെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് ആളുകളുണ്ട്. ഒരുപാട് കുടുംബങ്ങളുണ്ട്. കൊവിഡ് സമയത്ത് പോലും ഞാൻ ഒരു ജോലിക്കാരെയും പറഞ്ഞ് വിട്ടിട്ടില്ല. എല്ലാവർക്കും കറക്ട് ശമ്പളവും കിറ്റും എത്തിയിരുന്നെന്നും ദിലീപ് പറഞ്ഞിരുന്നു.

ഈ വേളയിൽ നേരത്തെ ദിലീപ് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്. ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും.

അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങൾ വീണ്ടും സിനിമ ചെയ്യണമെന്നാണ്.

എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്.

നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്. വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ്. പ്രേക്ഷകന്റെ കയ്യടിയും വാക്കുകളുമാണ് നമ്മുടെ ഊർജ്ജം എന്നും ദിലീപ് പറഞ്ഞിരുന്നു.

അതേസമയം, ദിലീപ് കടന്നു പോകുന്നത് മോശം സമയത്തിലൂടെയാണെന്ന് ചിത്ര്തതിന്റെ നിർമാതാവ ലിസ്റ്റിൻ സ്റ്റീഫനും പറഞ്ഞിരുന്നു. കുറ്റം തെളിയിക്കുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കും. പല ആർട്ടിസ്റ്റുകളുടെ കൂടേയും ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. ദിലീപേട്ടൻ എന്ന വ്യക്തിയുടെ കൂടെ ആദ്യമായിട്ടാണ് സിനിമ ചെയ്യുന്നത്.

ഓരോരുത്തരുടേയും ചെറുപ്പത്തിൽ ഓരോരുത്തരെയാണ് ഹീറോയായിട്ട് കാണുന്നത്. എന്റെ ചെറുപ്പത്തിൽ ദിലീപേട്ടൻ വളരെ വലിയ ഹീറോയാണ്. എന്നെ സംബന്ധിച്ച്, എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഹീറോയാണ് ദിലീപേട്ടൻ. അദ്ദേഹം അഭിനയിച്ച സിനിമകളുടെ ലൊക്കേഷനിൽ പോയിട്ടുണ്ട്. പിന്നീട് ഞാൻ സിനിമയിലേക്ക് വന്നു. പല നായകന്മാരുമായി സഹകരിക്കാൻ പറ്റിയിട്ടുണ്ട്. ദിലീപേട്ടനുമായി ആദ്യമായി സഹകരിക്കുന്ന സിനിമയാണിത്.

പക്ഷെ നമ്മളൊരു സിനിമ എടുക്കുമ്പോൾ നിർമ്മാതാവിനെ സംബന്ധിച്ച് റിസ്‌ക് ആണ്. എല്ലാവർക്കും നല്ല സമയമുണ്ട്, മോശം സമയമുണ്ട്. ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല. എല്ലാവർക്കും അറിയുന്നതാണ്. ആ സമയത്താണ് ഞാൻ ഈ സിനിമ ചെയ്യുന്നതെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top