Connect with us

സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്; ദിലീപ്

Malayalam

സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്; ദിലീപ്

സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്; ദിലീപ്

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തിയേറ്ററുകളിലെത്തിയിരുന്നത്.

ഇപ്പോഴിതാ തന്റെ തിരിച്ചുവരിനെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് ദിലീപ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ഏത് ഹീറോയ്ക്കും ഉയർച്ചയും താഴ്ചയും ഉണ്ടാകും. ഒരേ പോലെ തന്നെ പോയാൽ അതിനൊരു സാച്ചുറേഷൻ പോയന്റുണ്ടാകും. അവിടെ എത്തുമ്പോൾ എന്തായാലും ഇടിഞ്ഞു പൊളിഞ്ഞു വീഴും. പിന്നേയും ഒന്നിൽ നിന്നും തുടങ്ങണം. എല്ലാ ഭാഷയിലുള്ള സൂപ്പർ സ്റ്റാറുകളുടേയും അവസ്ഥ അത് തന്നെയാണ്. ഞങ്ങളുടെയൊക്കെ ഭാഗ്യം എന്തെന്നാൽ, എനിക്ക് 250 ദിവസം വരെ ഓടിയ സിനിമകൾ ഉണ്ടെന്നതാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് അത് എത്രത്തോളം കിട്ടുന്നുണ്ടെന്ന് പറയാനാകില്ല” എന്നാണ് ദിലീപ് പറയുന്നത്.

ഈ സിനിമയുടെ അഭിപ്രായം പറഞ്ഞത് ഞങ്ങൾ ചെയ്ത പരസ്യങ്ങളിലൂടെയല്ല. വളരെ കുറച്ചു മാത്രം പരസ്യങ്ങളേ ഈ സിനിമയ്ക്കുണ്ടായിരുന്നുള്ളൂ. അടുത്തകാലത്തിറങ്ങിയവയിൽ ഏറ്റവും പരസ്യം കുറവ് ചെയ്ത സിനിമകളിലൊന്നാകും. അവിടെ ഇവിടെയായി കുറച്ച് ഫ്‌ളക്‌സുകൾ വച്ചിരുന്നുവെന്ന് മാത്രം. പി ന്നെ മെയ് 9 ന് റിലീസുണ്ടാകുമെന്ന് പറഞ്ഞു. അതല്ലാതെ വേറൊന്നും ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നില്ല .

സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. സോഷ്യൽ മീഡിയയും വളരെ പ്രധാനപ്പെട്ടതാണ്. ആരെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അവരെ ശക്തമായി വിമർശിച്ചിരുന്നത് യൂട്യൂബേഴ്‌സാണെന്നാണ് ദിലീപ് പറയുന്നത്. മൗത്ത് പബ്ലിസിറ്റി കിട്ടിയ സിനിമയാണ്. നിങ്ങൾ സിനിമ കണ്ട ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത് പോലും. നാലഞ്ച് ദിവസത്തിനിടയിലാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങുന്നതെന്നും താരം പറയുന്നു. ആദ്യ ദിവസങ്ങളിൽ തീയേറ്ററുകൾ നിറച്ചത് പ്രേക്ഷകർ തന്നെയാണ്. മൗത്ത് പബ്ലിസിറ്റിയുടെ ഭയങ്കര വൈബ് ഉണ്ടായി. പ്രേക്ഷകരാണ് ഈ സിനിമയെ സഹായിച്ചതെന്നും ദിലീപ് പറയുന്നുണ്ട്.

അതേസമയം കരിയറിലും ജീവിതത്തിലും പരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുതെന്ന് പറഞ്ഞ ദിലീപ് തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്തതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുത്. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ്. ജീവിതത്തിൽ പല പരാജയങ്ങളും നേരിട്ടു, ഇനി ഇല്ല എന്ന് കരുതിയിടത്തു നിന്നും ദൈവം കൈ പിടിച്ചുയർത്തിയ മുഹൂർത്തങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിൽ ഒരാളാണ് ഞാൻ എന്ന് എനിക്ക് പറയാൻ സാധിക്കും. ഓരോ ആപൽ ഘട്ടത്തിലും ദൈവം വന്ന് കൈ തന്നിട്ടുണ്ട്. ദൈവം വന്ന് കൈ തരുന്നത് എനിക്ക് കണക്ടാവുന്നത് പ്രേക്ഷകരിലൂടെയാണ്. ആ രൂപത്തിലാണ് വരുന്നത്” എന്നാണ് ദിലീപ് പറയുന്നത്.

എന്റെ ജീവിതത്തിൽ ഇനി ഇയാൾ ഇല്ല എന്ന് പറഞ്ഞ് നിൽക്കുന്ന നിർണായകമായൊരു ഘട്ടത്തിലാണ് ദൈവമായിട്ട് രാമലീല എന്ന സിനിമ വരുന്നത്. ആ സിനിമയ്ക്ക് ഒരാളും അന്ന് വന്നില്ലായിരുന്നുവെങ്കിൽ ദിലീപ് എന്ന നടൻ അവിടെ ക്ലോസ്ഡ് ആണ്. അതിന് ശേഷവും ഞാൻ സിനിമകൾ ചെയ്തു. 150-ാമത്തെ സിനിമ റിലീസായിരിക്കുന്നു എന്നും ദീലീപ് പറയുന്നു. ഓരോ സമയത്തും, പുള്ളിയ്ക്ക് അറിയാം എവിടെയാണ് കൈ തരേണ്ടതെന്ന്. ആ കൈ ആയി വരുന്നത് പ്രേക്ഷകരാണ്.

ഞങ്ങളെ നിലനിർത്തുന്നത് പ്രേക്ഷകരുടേതാണ്. ഞങ്ങളുടെ ഫൈനൽ ജഡ്ജസ് അവരാണ്. ആരെന്ത് പറഞ്ഞാലും പ്രേക്ഷകരുടെ വിധിയുണ്ടെന്നും ദിലീപ് പറയുന്നു. തന്റെ സിനിമകളിലും ജീവിതത്തിലും വളരെ പ്രധാനപ്പെട്ട സ്ഥാനം വഹിച്ചിരുന്ന കലാഭവൻ മണിയുടേയും കൊച്ചിൻ ഹനീഫയുടേയും വിയോഗം വലിയ നഷ്ടമാണെന്നും അദ്ദേഹം ഓർക്കുന്നുണ്ട്. തീർച്ചയായും. മലയാള സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ്. മണി അത്രയും കഴിവുള്ള നടനായിരുന്നു. എനിക്ക് തോന്നുന്നത് മണിയെ ശരിക്കും ഉപയോഗിച്ചിട്ടില്ല എന്നതാണ്. ഹനീഫിക്കയുടെ വിയോഗം വ്യക്തിപരമായ നഷ്ടമാണ്. അങ്ങനെ പോയവരെല്ലാം പ്രിയപ്പെട്ടവരാണ് എന്നാണ് ദിലീപ് പറയുന്നത്.

മാത്രമല്ല, 150-ാമത്തെ സിനിമ ആകുമ്പോൾ വലിയ സിനിമ ചെയ്യേണ്ടേയെന്ന് എന്നോട് പലരും ചോദിച്ചു. എന്നാൽ എന്നെ പിന്തുണച്ചത് കുടുംബങ്ങളാണ്. അതുകൊണ്ടാണ് അവർക്ക് കൂടി വേണ്ടി കുടുംബ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി ചെയ്തത്. ഇപ്പോൾ മൊത്തത്തിൽ സിനിമ മാറി എന്ന് പറയുന്നുണ്ട്. സിനിമയുടെ ട്രീറ്റ്മെന്റിൽ പറയുന്ന രീതിയിൽ, കണ്ടന്റുകളിൽ വ്യത്യാസം വരുന്നുണ്ട്.

നമ്മൾ കഴിഞ്ഞ 30 വർഷമായി പലതരം സിനിമ ചെയ്തു. ഹ്യൂമറിന്റെ പീക്ക് ചെയ്ത് കഴിഞ്ഞു, നമ്മളെ സംബന്ധിച്ച് ഇനി എന്ത് ചെയ്യും എന്ന അവസ്ഥയുണ്ട്. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഹ്യൂമർ നമ്മുടെ മുൻപിലേക്കും വരുന്നില്ല. ലാലേട്ടൻ അടക്കമുള്ളവരെ കുറിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. കാരണം കഴിഞ്ഞ 30 വർഷമായി പല തരത്തിലുള്ള സിനിമകൾ കണ്ടുകഴിഞ്ഞു. ഇനി പുതിയതായി നിങ്ങളിൽ നിന്ന് എന്ത് എന്ന് ചോദിക്കുമ്പോൾ ഞങ്ങളും ചോദിക്കുന്നത് അതാണ്, പുതിയതായി എന്താണ് എന്ന് , വേറൊരാർ കൊണ്ടുവരികയാണല്ലോ.

ഞങ്ങളുടെ പഴയ ദിലീപ് എന്ന് പറയുമ്പോൾ അത് വേണ്ട, അതിന് ഞാൻ തെറി കേൾക്കുമെന്ന് പറയും. കണ്ടന്റ് വൈസ് പഴയത് ആണെങ്കിലും പുതുതലമുറ വരുമ്പോൾ പുതുമ തോന്നും. എന്നാൽ ഞങ്ങൾ അഭിനയിക്കുമ്പോൾ അത് പഴയതാകും. ഇതുവരെ കൈവെക്കാതെ രീതിയിലേക്ക് നമ്മൾ മാറണം. പക്ഷെ നമ്മളിലേക്ക് അത് വന്നാലല്ലേ മാറാൻ സാധിക്കൂ. ഇതുവരെ ചെയ്തതൊക്കെ മുൻപ് കമ്മിറ്റ് ചെയ്ത പടങ്ങളാണ്. എന്നാൽ പ്രിൻസ് ആന്റ് ദി ഫാമിലി, ഭഭബ ഒക്കെ പുതിയ തലമുറയിലെ സംവിധായകർക്കൊപ്പം ചെയ്യുന്ന പടങ്ങളാണ്. ഭഭബ വലിയ സ്കെയിലിൽ ഉള്ള പടമാണ്. 5 വർഷമായി ഞാൻ അങ്ങനെയുള്ള പടങ്ങൾ ചെയ്തിട്ടില്ല.

സിനിമ കാണുമ്പോൾ പലരും പറയും ദിലീപ് വളരെ ഗ്ലൂമിയായിട്ടാണ് അഭിനയിക്കുന്നതെന്ന്. അത് കഥാപാത്രങ്ങളാണ് ഗ്ലൂമിയാക്കുന്നത്. എപ്പോഴും സങ്കടമാണെന്ന് പറയും, സങ്കടമൊക്കെ ഉണ്ട്. എന്നാൽ കാമറയ്ക്ക് മുന്നിൽ വരുമ്പോൾ കഥാപാത്രത്തോട് നീതി പുലർത്താൻ ശ്രമിക്കും. പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ , എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്. സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്. പക്ഷെ ക്യാമറയുടെ മുന്നിൽ കഥാപാത്രമാണ്, കട്ടിനും ആക്ഷനും ഇടയിൽ കഥാപാത്രം ഡിമാന്റ് ചെയ്യുന്നത് നമ്മൾ നൽകണം എന്നും ദിലീപ് പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസ് കരിയറിനെ എവിടെയെങ്കിലും ബാധിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് അതിനെ കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം എന്നായിരുന്നു ദിലീപ് നൽകിയ മറുപടി. കേസിനെ കുറിച്ച് ഇപ്പോൾ ഒന്നും സംസാരിക്കാൻ പറ്റില്ല എന്നും വഴിയെ പോകുന്നവരെല്ലാം അടിച്ചിട്ട് പോകുന്ന അവസ്ഥയാണ് എന്നും ദിലീപ് പറയുന്നു.

എനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ല. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും. അത് നമുക്കെന്തായാലും സംസാരിക്കാം. അതിന് എന്തായാലും ദൈവം ഒരു ദിവസം തരും. ഇതുവരെ നമ്മൾ സംസാരിച്ചിട്ടില്ല. ഏത് വഴിയ്ക്ക് പോകുന്നവനും നമ്മളെ തലയ്ക്കിട്ട് അടിക്കുകയാണ്. പണ്ട് ശ്രീനിയേട്ടന്റെ ഒരു പടമുണ്ട്. ശ്രീനിയേട്ടൻ അഭിനയിച്ച ഒരു പടം. എനിക്ക് ധിം തരികിട തോം ആണോ എന്നൊരു സംശയമുണ്ട്.

നടിമാരെ അന്വേഷിച്ച് പോകുന്നൊരു സംഭവമുണ്ട്. എന്നിട്ട് റോഡിലൂടെ പോകുന്നവർ മുഴുവൻ ശ്രീനിയേട്ടനെ അടിക്കാൻ തുടങ്ങും. എന്തിനാണ് അടിക്കുന്നത് എന്ന് പോലും അറിഞ്ഞ് കൂട. വരുന്നവനും പോകുന്നവനുമൊക്കെ അടിക്കുക എന്ന് പറയില്ലേ. നമുക്ക് പക്ഷെ എന്തിനാണ് എന്ന് പോലും ചോദിക്കാൻ പറ്റാത്ത തരത്തിൽ ആക്കി വെച്ചിരിക്കുകയാണ്. അപ്പോൾ നമുക്ക് സംസാരിക്കാൻ പറ്റുന്ന ഒരു ദിവസം ദൈവം തരും. ഇപ്പോൾ ബാക്കിയെല്ലാവരും സംസാരിച്ച് കൊണ്ടിരിക്കുകയാണ്. നമ്മൾ മാത്രം കേട്ടുകൊണ്ടിരിക്കുകയാണ് എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.

എന്റെ ഫാമിലിയെ താങ്ങി നിർത്തിയ ഒരുപാട് പേരുണ്ട്. എടുത്ത് പറയേണ്ട ആൾക്കാരാണ് സത്യേട്ടൻ, ജോഷി സാർ, പ്രിയൻ, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയ ഒരുപാട് പേരുണ്ട്. ഒരുപാട് പേര് കൂടെ നിന്നിട്ടുണ്ട്. നമ്മുടെ വീട് ഒരു ഐലാന്റാക്കുമ്പോൾ അവിടെ വന്ന് സപ്പോർട്ട് ചെയ്ത ആൾക്കാർക്കെതിരെയും കേസെടുത്ത് ഇനിയാരും എന്നെ വന്ന് സപ്പോർട്ട് ചെയ്യാതിരിക്കാൻ ഉള്ള പരിപാടികളൊക്കെ ഉണ്ടായിരുന്നു. എടുത്ത് പറയാൻ തുടങ്ങിയാൽ ഒരുപാട് പേരുണ്ട്.

പക്ഷെ അവരാരും ടിവിയുടെ മുന്നിൽ വന്നിരുന്ന് ഫൈറ്റ് ചെയ്യുകയൊന്നും ഉണ്ടായിട്ടില്ല. ആ ഒരു സമയത്ത് എടുത്ത് പറയേണ്ട ആളാണ് ശ്രീനിയേട്ടൻ. ശ്രീനിയേട്ടൻ എന്നെ കുറിച്ച് പോസിറ്റീവായി പറഞ്ഞതിന് അദ്ദേഹത്തിന്റെ വീട്ടിൽ കരിഓയിൽ ഒഴിക്കുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. അങ്ങനെ ബലിയാടായ ഒരുപാട് പേര് വേറെയുണ്ട്. അത് രാഷ്ട്രീയത്തിലായാലും ഉദ്യോഗസ്ഥ തലത്തിലായാലും ഒക്കെ ഉണ്ട്. എനിക്ക് വേണ്ടി പറഞ്ഞാൽ അവരെ മാറ്റിനിർത്തുക എന്ന ഒരു അജണ്ടയുണ്ട് എന്നും ദിലീപ് പറഞ്ഞിരുന്നു.

അതേസമയം, ഈ ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ ലിസ്റ്റിൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. കുറ്റം ചെയ്തതെന്ന് തെളിയുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതായിരുന്നു എന്റെ ധൈര്യം. ഈ സബ്ജക്ടിലുള്ള ധൈര്യം ഇത് ദിലീപേട്ടൻ ചെയ്താൽ മാത്രമാണ് ഈ സിനിമ തീയേറ്ററിൽ വർക്കാകൂ എന്നതു കൊണ്ടാണ് ഞങ്ങൾ ദിലീപേട്ടന്റെ അടുത്തെത്തിയത്.

ടൈറ്റിൽ പോലും വരുന്നതിന് മുമ്പ്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നൊക്കെ തീരുമാനിക്കും മുമ്പ്, ദിലീപിന്റെ ഒരു സിനിമ തുടങ്ങിയ അന്ന് മുതൽ നെഗറ്റീവുകൾ വന്നു കൊണ്ടിരിക്കുകയാണ്. ഇതെന്താണ് ഇങ്ങനെ നെഗറ്റീവ് വരുന്നതെന്ന് ഞാൻ ദിലീപേട്ടനോട് ചോദിച്ചിരുന്നു. ലിസ്റ്റിൻ ആദ്യമായിട്ടല്ലേ എന്നെ വച്ച് സിനിമ ചെയ്യുന്നത്. അതാണ്, കുറച്ച് കഴിയുമ്പോൾ മനസിലാകും. ഞാനിത് കുറേ നാളുകളായി ശീലിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ എന്ത് പറഞ്ഞാലും നെഗറ്റീവായിട്ടേ പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top