Connect with us

ദിലീപിനൊപ്പം ഐറ്റം നമ്പറുമായി ‘അമിക ഷൈൽ’ മലയാളത്തിലേക്ക്

Movies

ദിലീപിനൊപ്പം ഐറ്റം നമ്പറുമായി ‘അമിക ഷൈൽ’ മലയാളത്തിലേക്ക്

ദിലീപിനൊപ്പം ഐറ്റം നമ്പറുമായി ‘അമിക ഷൈൽ’ മലയാളത്തിലേക്ക്

2017 ൽ റിലീസായ രാമലീലയുടെ മെഗാ വിജയത്തിനു ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബാന്ദ്ര. ദിലീപിനു നിരവധി ഹിറ്റുകൾ സമ്മാനിച്ച ഉദയകൃഷ്ണയുടെ തിരക്കഥ ഒരുക്കുന്ന ചിത്രം എൺപതുകളുടെ പശ്ചാത്തലത്തിലുള്ള മുംബൈയുടെ കഥയാണ് പറയുന്നത്. തെന്നിന്ത്യൻ നായിക തമന്നയാണ് ചിത്രത്തിൽ ദിലീപിനു നായികയായി എത്തുന്നത്. തമന്നയും ആദ്യമായാണ് ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ, ബോളിവുഡ്-പഞ്ചാബി താരം രാസിങ് ഖുറാന തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ മറ്റൊരു വർത്തയുകുടെ പുറത്തു വരുന്നുണ്ട്

ഹിന്ദി ടെലിവിഷൻ രംഗത്തും സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള അമിക ഷൈൽ മലയാളത്തിലേക്ക് എത്തുന്നു. ഗായികയും അഭിനേത്രിയുമായ അമിക ഷൈൽ ഐറ്റം സോംഗുമായാണ് മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ദിലീപ് നായകനാകുന്ന ബാന്ദ്രയിലാണ് അമിക ഷൈലിൻ്റെ ഐറ്റം നമ്പർ ഒരുങ്ങുന്നത്. സമീപകാലത്ത് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ ഐറ്റം സോഗ് വലിയ ഹിറ്റ് നേടിയിരുന്നു. ബോളിവുഡ് താരം വലൂച്ച ഡിസൂസയായിരുന്നു ജ്യോത്സന പാടിയ രാഫ്താര എന്ന ഹിന്ദി ഗാനത്തിൽ ചുവടുവെച്ചത്. മമ്മൂട്ടി ചിത്രം ഷൈലോക്കിലും ഐറ്റം സോംഗ് ഇടം പിടിച്ചിരുന്നു.

ബാന്ദ്രയിലൂടെ ഐറ്റം സോഗിനു ചുവടു വെയ്ക്കുന്ന അമിക ഷൈൽ ഗായികയായി ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് കാമറക്കു മുന്നിലെത്തുന്നത്. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും ടെലിവിഷൻ പരിപാടികളിലും താരമായി മാറി. പിന്നീട് അമിക ഷൈൽ അഭിനയ രംഗത്തേക്കും ചുവടുവെച്ചു. നിരവധി ടെലിവിഷൻ, വെബ് സീരിസുകളിൽ അഭിനയിച്ച അമിക ഷൈൽ ആദ്യമായാണ് സൗത്തിന്ത്യൻ സിനിമയിലേക്ക് എത്തുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്സുള്ള താരമാണ് അമിക ഷൈൽ. യൂടൂബിൽ ഗായിക കൂടിയായ താരത്തിൻ്റെ കവർ സോംഗ് വീഡിയോകൾക്കെല്ലാം വളരെ പ്രേക്ഷക പ്രീതിയാണുള്ളത്. മികച്ച ഫോട്ടോഷൂട്ടുകളുമായി താരം ആരാധകരുടെ വലിയ പിന്തുണയും നേടിയിട്ടുണ്ട്. കോവിഡിനു ശേഷം ടെലിവിഷൻ പരിപാടികളിൽ നിന്നും മാറി വെബ് സീരിസുകളിലാണ് അമിക ഷൈൽ കൂടുതലും ശ്രദ്ധകൊടുത്തിരുന്നത്. ഇപ്പോൾ ബാന്ദ്രയിലൂടെ സൗത്തിന്ത്യൻ സിനിമാ ലോകത്തേക്കുള്ള പ്രവേശനമാണ് അമിക ഷൈൽ ലക്ഷ്യം വെയ്ക്കുന്നത്. ഇതോടെ ബിഗ് സ്ക്രീനിലേക്കു കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കാം

അജിത്ത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻ്റെ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. ഷാജി കുമാർ ഛായാഗ്രഹണവും സാം സി.എസ് സംഗീതവും നൽകും. ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യമുള്ള ചിത്രത്തിൽ അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. വിവേക് ഹർഷനാണ് എഡിറ്റിംഗ്. ദിലീപിൻ്റെ കരിയറിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാന്ദ്ര.

റാഫി ഒരുക്കിയ വോയിസ് ഓഫ് സത്യനാഥൻ ആണ് ഇനി റിലീസ് ചെയ്യാനുള്ള ദിലീപ് ചിത്രം. റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് ദിലീപും റാഫിയും വീണ്ടും ഒന്നിച്ചെത്തുന്നത്. വോയ്‌സ് ഓഫ് സത്യനാഥനിൽ ദിലീപിന് ഒപ്പം ജോജു ജോർജും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദിലീപിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’
എന്ന ചിത്രമാണ്.ഇത് കൂടാതെ പാതി ഷൂട്ടിംഗ് കഴിഞ്ഞു നിൽക്കുന്ന പ്രൊഫസ്സർ ഡിങ്കൻ എന്ന ചിത്രവും ദിലീപിന് പൂർത്തിയാക്കാൻ ഉണ്ട്. വിയാൻ വിഷ്ണു ഒരുക്കാൻ പോകുന്ന സൂപ്പർ ഹീറോ ചിത്രമായ പറക്കും പപ്പനും ദിലീപ് കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രമാണ്.

More in Movies

Trending