Connect with us

സിനിമയുടെ പ്രമോഷനു വന്നാൽ സിനിമ, ഞാൻ പറയാനുള്ള കാര്യം ഇപ്പോൾ പറഞ്ഞിട്ടുണ്ട്; മാധ്യമപ്രവർത്തകനോട് ദിലീപിൻറെ പ്രതികരണം

Malayalam

സിനിമയുടെ പ്രമോഷനു വന്നാൽ സിനിമ, ഞാൻ പറയാനുള്ള കാര്യം ഇപ്പോൾ പറഞ്ഞിട്ടുണ്ട്; മാധ്യമപ്രവർത്തകനോട് ദിലീപിൻറെ പ്രതികരണം

സിനിമയുടെ പ്രമോഷനു വന്നാൽ സിനിമ, ഞാൻ പറയാനുള്ള കാര്യം ഇപ്പോൾ പറഞ്ഞിട്ടുണ്ട്; മാധ്യമപ്രവർത്തകനോട് ദിലീപിൻറെ പ്രതികരണം

നടിയെ ആക്രമിച്ച കേസില്‍ വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് കേസുമായി ബന്ധപ്പെട്ട് അടുത്തിടെ സംവിധായകൻ ബാലചന്ദ്രകുമാര്‍ ദിലീപിന് എതിരെ ഒരു വെളിപ്പെടുത്തൽ നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുമായി ദിലീപിന് വളരെ അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടിൽ വച്ച് താൻ സുനിയെ കണ്ടിട്ടുണ്ടെന്നുമായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്

തനിക്കെതിരെ ആര് കല്ലെറിഞ്ഞാലും കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇപ്പോള്‍ പലതും പറയാൻ കഴിയാത്ത അവസ്ഥയാണെന്നും സത്യമെന്താണെന്ന് തന്‍റെ പ്രേക്ഷകരെ അറിയിക്കാനാവാത്ത അവസ്ഥയാണെന്നായിരുന്നു ദിലീപ് മറുപടിയായി പറഞ്ഞത്

എനിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് മീറ്റ് ദ പ്രസോ പ്രസ് മീറ്റോ ഒന്നും നടത്താൻ അനുമതിയില്ല. ആരെന്ത് പറഞ്ഞാലും എനിക്കൊന്നും പറയാനാകില്ല ഇപ്പോൾ. പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാനാകാത്ത അവസ്ഥയാണ്. ഇത് അഭിമുഖീകരിച്ച് പോകണം. ദൈവം അനുഗ്രഹിച്ച് പ്രേക്ഷകര്‍ കൂടെയുള്ളതിനാൽ ഹാപ്പിയാണ്, ഞാൻ ദൈവവിശ്വാസിയാണ്. അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാൻ കഴിയാത്തത്. ഇതൊക്കെ ഫേസ് ചെയ‌്തു പോവുക എന്നല്ലാതെ ഞാൻ എന്താണ് ഇപ്പോൾ ചെയ്യുക, സിനിമയുടെ പ്രമോഷനു വന്നാൽ സിനിമ, ഞാൻ പറയാനുള്ള കാര്യം ഇപ്പോൾ പറഞ്ഞിട്ടുണ്ട്, എന്നും ദിലീപ് അഭിമുഖത്തിനിടെ മാധ്യമപ്രവർത്തകനോട് പറഞ്ഞു.

ദിലീപ് നായകനായ പുതിയ ചിത്രം ‘കേശു ഈ വീടിന്‍റെ നാഥൻ’ ഒടിടി റിലീസായി 31ന് എത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രമോഷനെത്തിയപ്പോഴാണ് ദിലീപിൻറെ പ്രതികരണം.

More in Malayalam

Trending

Recent

To Top