Malayalam
പണ്ട് മുതലേ ദിലീപിന് കാവ്യയെ ഇഷ്ടമായിരുന്നു;അന്നത്തെ ആ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി i ലാൽ ജോസ്!
പണ്ട് മുതലേ ദിലീപിന് കാവ്യയെ ഇഷ്ടമായിരുന്നു;അന്നത്തെ ആ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി i ലാൽ ജോസ്!
വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് 2016 നവംബര്‍ 25നായിരുന്നു. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു.എന്നാല്‍ ദിലീപിന് കാവ്യയോട് പണ്ടു മുതല്‍ക്കെ ഒരിഷ്ടം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സമവിധായകന്‍ ലാല്‍ജോസ്.
32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടായിരുന്നു, എന്നാല്‍ ദിലീപിന് പണ്ട് മുതലേ കാവ്യയോട് ഇഷ്ട്ടം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ലാല്‍ജോസിന്റെ വാക്കുകള്‍. സിനിമയില്‍ മാത്രമുള്ള സംഘടന രംഗം ക്യാമറ ഇല്ലാതെ നേരിട്ട് കണ്ടെന്നും ദിലീപ് ജീവിതത്തിലും ഹീറോയായി എന്നും ലാല്‍ ജോസ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് നടന്ന അനുഭവമാണ് ലാല്‍ ജോസ് പറയുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ഷൂട്ടിംഗില്‍ മദ്യപിച്ചു വന്ന ഒരു സംഘം യുവാക്കള്‍ കാവ്യ ഉള്‍പ്പടെ ഉള്ള സ്ത്രീകളെ തെറി വിളിക്കുകയും ചെയ്തുവനും, സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ഉടനെ ദിലീപ് ഉള്‍പ്പടെ ഉള്ള സംഘം മദ്യപിച്ചു എത്തിയവരെ ഓടിച്ചിട്ട് അടിച്ചെന്നും അടി കൊണ്ട് മദ്യപാനികള്‍ ഓടിയ വഴിക്ക് പുല്ല് പോലും മുളച്ചു കാണില്ലന്നും ലാല്‍ ജോസ് പറയുന്നു. കാവ്യയ്ക്കും ദീലീപിനും തമ്മില്‍ പ്രണയം ഉണ്ടെന്ന് വര്‍ഷങ്ങളായി ഗോസിപ്പുകള്‍ എത്തിയിരുന്നു. ഒടുവില്‍ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു ഇവരുടെ വിവാഹം.
സിനിമയിലെ നായകന്‍ തന്നെയായിരുന്നു കാവ്യ മാധവന് ജീവിതത്തിലും കൂട്ടായെത്തിയത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികളായിരുന്നു ഇരുവരും. വിവാഹത്തിനുള്ള സര്‍വ്വകാര്യങ്ങളും ഒരുക്കി മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ദിലീപ് വ്യക്തമാക്കിയത്. ദിലീപിന്‍റെ മകളായ മീനാക്ഷിയും അതീവ സന്തോഷവതിയായിരുന്നു.അടുത്ത സുഹൃത്തുക്കള്‍ക്കൊഴികെ മറ്റെല്ലാവരും വിവാഹദിവസമാണ് ഇവരുടെ ഒരുമിക്കലിനെക്കുറിച്ച് അറിഞ്ഞത്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
