Connect with us

ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ്

Uncategorized

ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ്

ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ്

ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം തന്നെ കോമഡിയും ഒക്കെ ഒത്തിണങ്ങിയ ചിത്രങ്ങളിലൂടെ ആയിരുന്നു ദിലീപിന്റെ മുന്നേറ്റം. ഇതോടെ ഫാമിലിയെയും കുട്ടിളെയും ഉൾപ്പെടെ എല്ലാ പ്രായത്തിലുള്ളവരെയും സ്വാധീനിക്കാൻ ദിലീപിനായി. അതോടെ ജനപ്രിയ നായകൻ എന്ന ലേബൽ മലയാളികൾ ചാർത്തികൊടുക്കുകയും ചെയ്തിരുന്നു.

‘പ്രിൻസ് ആന്റ് ഫാമിലി’ എന്ന ചിത്രത്തിൽ ദിലീപ് ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150-ാം ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിന്റോ സ്റ്റീഫനാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും എത്തുന്നത്. ചിത്രത്തിന്റെ വലിയ രീതിയിലുള്ള പ്രമോഷൻ പരിപാടികളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പ്രിൻസ് ആന്റ് ദി ഫാമിലി എന്ന സിനിമയിൽ ദിലീപിനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ വലിയ നെഗറ്റീവുകളാണ് നേരിട്ടതെന്ന് സിനിമയുടെ സംവിധായകൻ കൂടിയായ ബിന്റോ സ്റ്റീഫൻ. പാട്ട് ഇറക്കിയപ്പോഴും പ്രമോഷൻ സമയത്തുമെല്ലാം ഹേറ്റ് പ്രകടമായിരുന്നുവെന്നും ബിന്റോ സ്റ്റീഫൻ പറ‍ഞ്ഞു.

സിനിമയുടെ ആദ്യ സ്ക്രിപ്റ്റ് സെറ്റായപ്പോൾ തന്നെ ദിലീപ് ആയിരുന്നു മനസിൽ. ദിലീപ് ചിത്രം എന്ന് പോസ്റ്റിട്ടപ്പോൾ തന്നെ നെഗറ്റീവ് വന്നിരുന്നു. സിനിമ ഒരു പ്രൊജക്ട് ആവുന്നത് വരെയായിരിക്കും കഷ്ടപ്പാട് എന്നായിരിക്കും ആളുകൾ കരുതുന്നത്. എന്നാൽ ഈ സിനിമ പ്രമോഷന്റെ സമയത്തായപ്പോഴാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത്. ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്. ഒരു ഘട്ടത്തുിലും സിനിമ ഉപേക്ഷിക്കണമെന്ന് കരുതിയില്ല. 12 വർഷമായി ഞാൻ സിനിമയിൽ അസിസ്റ്റന്റ് ആയിരുന്നു. എനിക്ക് സിനിമ മാത്രമേ അറിയൂ. ദിലീപേട്ടനെ പോലൊരാൾ അല്ലായെങ്കിൽ ഇതൊന്നും അഭിമുഖീകരിക്കാൻ അവർക്ക് സാധിക്കില്ലായിരുന്നു.

അവർ എപ്പോഴും കരിയറിൽ നല്ല സിനിമകൾ ചെയ്യാൻ കഷ്ടപ്പെടുന്നവരാണ്. അതിനിടയിലാണ് ഇത്തരം സംഭവങ്ങൾ വരുന്നത്. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അദ്ദേഹം കലയെ ഒരുപാട് സ്നേഹിക്കുന്ന ആളായത് കൊണ്ട് ഈ കഷ്ടപ്പാടുകളെല്ലാം സഹിച്ച് പിടിച്ച് നിൽക്കുന്നു. സിനിമ ആദ്യം പറയാൻ പോയപ്പോൾ തന്നെ അദ്ദേഹത്തിന് സിനിമ ഇഷ്ടമായി. ബാക്കി വരുന്നിടത്ത് കാണാം എന്ന മനസിലാണ് പോയത്. നല്ല സിനിമയായിട്ടും ഹേറ്റേഴ്സ് ഉള്ളത് കൊണ്ട് സിനിമയെ ബാധിക്കുമെന്നൊരു ചിന്തയില്ല. സിനിമ ആണല്ലോ സംസാരിക്കുന്നത്, നല്ല സിനിമ ആണെങ്കിൽ ആളുകൾ കാണും.

അതേസമയം, ദിലീപ് കടന്നു പോകുന്നത് മോശം സമയത്തിലൂടെയെന്ന് ചിത്രത്തിന്റെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പറഞ്ഞിരുന്നു. പല ആർട്ടിസ്റ്റുകളുടെ കൂടേയും ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. ദിലീപേട്ടൻ എന്ന വ്യക്തിയുടെ കൂടെ ആദ്യമായിട്ടാണ് സിനിമ ചെയ്യുന്നത്. ഓരോരുത്തരുടേയും ചെറുപ്പത്തിൽ ഓരോരുത്തരെയാണ് ഹീറോയായിട്ട് കാണുന്നത്. എന്റെ ചെറുപ്പത്തിൽ ദിലീപേട്ടൻ വളരെ വലിയ ഹീറോയാണ്. എന്നെ സംബന്ധിച്ച്, എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഹീറോയാണ് ദിലീപേട്ടൻ. അദ്ദേഹം അഭിനയിച്ച സിനിമകളുടെ ലൊക്കേഷനിൽ പോയിട്ടുണ്ട്. പിന്നീട് ഞാൻ സിനിമയിലേക്ക് വന്നു. പല നായകന്മാരുമായി സഹകരിക്കാൻ പറ്റിയിട്ടുണ്ട്.- സ്റ്റീഫൻ പറ‍ഞ്ഞു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top