Actor
ദിലീപ് രണ്ട് തവണ വേദനയോടെ കാവ്യ മാധവനെ വിട്ടുകൊടുത്തിട്ടുണ്ട്; ആ സംഭവം മലയാളികളെ ഏറെ വേദനിപ്പിച്ചു; പിന്നാലെ സന്തോഷം
ദിലീപ് രണ്ട് തവണ വേദനയോടെ കാവ്യ മാധവനെ വിട്ടുകൊടുത്തിട്ടുണ്ട്; ആ സംഭവം മലയാളികളെ ഏറെ വേദനിപ്പിച്ചു; പിന്നാലെ സന്തോഷം
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകളും ദിലീപിനും കാവ്യയ്ക്കും എതിരെ നടന്നിരുന്നു. അപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു.
2016 നവംബർ 25 ന് ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്.
ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.
ദിലീപ്, കാവ്യ കൂട്ടു കെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ പിറന്നിട്ടുണ്ട്. കാവ്യ ആദ്യമായി നായിക ആയ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപ് ആയിരുന്നു നായകന്‍. മീശ മാധവന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ദിലീപ്, കാവ്യ ജോഡി തരംഗമായത്.
മാത്രമല്ല കാവ്യ ഏറ്റവും ആദ്യം അഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കിലും, ഏറ്റവും അവസാനം അഭിനയിച്ച പിന്നെയും എന്ന ചിത്രവും ദിലീപിനൊപ്പമാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ചത് 20 സിനിമകളാണ്. എന്നാൽ അതിൽ രണ്ടു സിനിമകളിൽ ദിലീപിന് കാവ്യാ മാധവനെ വിട്ടുകൊടുക്കേണ്ടി വന്നു. മാത്രമല്ല മൊത്തം 5 സിനിമകളിൽ ഇവർ ഒന്നിച്ചിട്ടില്ല.
അതേസമയം മീശ മാധവന്‍, കൊച്ചി രാജാവ്, തെങ്കാശിപ്പട്ടണം, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ചക്കരമുത്ത്, മിഴിരണ്ടിലും, രാക്ഷസ രാജാവ്, പാപ്പി അപ്പച്ച, ലയേണ്‍, റണ്‍വേ , തിളക്കം, സദാനന്തന്റെ സമയം എന്നിങ്ങനെ നീളുന്നു ഇരുവരും ഒന്നിച്ചഭിനയിച്ച ഹിറ്റുകള്‍. കാവ്യാ ആദ്യമായി അഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിൽ കാവ്യ മാധവന്‍ നായികയായി അരങ്ങേറിയപ്പോൾ നായകന്‍ ദിലീപായിരുന്നു. പക്ഷേ അവസാനം ഇരുവരും ഒന്നിക്കുന്നില്ല. ദിലീപിന് സംയുക്ത വര്‍മയെയും, കാവ്യയ്ക്ക് ബിജു മേനോനെയും ആണ് കിട്ടുന്നത്. എന്നാല്‍ തങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തില്‍ കാവ്യ ഇന്ന് ദിലീപിന്റെയും സംയുക്ത ബിജു മേനോന്റെയും ഭാര്യയാണ്.
ദിലീപും കാവ്യ മാധവനും ഒന്നിക്കാതെ പോയ മറ്റൊരു സിനിമയാണ് ഡാര്‍ലിങ് ഡാര്‍ലിങ്. ചിത്രത്തിൽ ദിലീപ് കാവ്യയെ പ്രായിച്ചെങ്കിലും കാവ്യയ്ക്ക് വിനീതിനെ ആയിരുന്നു ഇഷ്ട്ടം. ഒടുവിൽ ദിലീപ് കാവ്യയെ വിനീതിന് ഇട്ടുനൽകുകയും ചെയ്യുന്നുണ്ട്. ഡാര്‍ലിങ് ഡാര്‍ലിങും ചന്ദ്രനുദിക്കുന്ന ദിക്കിലും മാത്രമാണ് ദിലീപ് കാവ്യയെ വിട്ടു കൊടുക്കുന്ന രണ്ട് സിനിമകള്‍. പെരുമഴക്കാലം , ദോസ്ത് , ചൈന ടൗണ്‍ എന്നി 3 സിനിമകളിൽ ദിലീപും കാവ്യയും പെയർ ആയല്ല അഭിനയിച്ചത്.
അതേസമയം ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാൻ പോകുന്നതായുള്ള ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തിരിച്ചെത്തില്ലെന്നാണ് കാവ്യ ഒരു പരിപാടിയിൽ പങ്കെടുക്കവെ പറഞ്ഞിരുന്നത്.
