Connect with us

നിങ്ങളുടെ ജീവിതം കളഞ്ഞ് ഫാന്‍സ് അസോസിയേഷന്‍ എന്ന് പറഞ്ഞ് നടക്കരുതെന്നാണ് ദിലീപേട്ടന്‍ ഞങ്ങളോട് അന്ന് പറഞ്ഞത്’.ദിലീപിനെ കുറിച്ച് ഫാൻസ്‌

Movies

നിങ്ങളുടെ ജീവിതം കളഞ്ഞ് ഫാന്‍സ് അസോസിയേഷന്‍ എന്ന് പറഞ്ഞ് നടക്കരുതെന്നാണ് ദിലീപേട്ടന്‍ ഞങ്ങളോട് അന്ന് പറഞ്ഞത്’.ദിലീപിനെ കുറിച്ച് ഫാൻസ്‌

നിങ്ങളുടെ ജീവിതം കളഞ്ഞ് ഫാന്‍സ് അസോസിയേഷന്‍ എന്ന് പറഞ്ഞ് നടക്കരുതെന്നാണ് ദിലീപേട്ടന്‍ ഞങ്ങളോട് അന്ന് പറഞ്ഞത്’.ദിലീപിനെ കുറിച്ച് ഫാൻസ്‌

കണ്ണടച്ചു തുറക്കും മുമ്പായിരുന്നു ഗോപാലകൃഷ്ണന്‍ മലയാളത്തിന്റെ സൂപ്പര്‍താരം ദിലീപായി വളര്‍ന്നത്. കലാഭവന്റെ മിമിക്രിവേദികളില്‍ നിന്ന് അയാള്‍ സഹസംവിധായകനും, സഹനടനും, നായകനും നിര്‍മ്മാതാവും പിന്നീട് സിനിമകളുടെ റിലീസിങ് വരെ തീരുമാനിക്കുന്ന ഉയരങ്ങളിലേക്കും പറന്നു.കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ദിലീപ് തനിക്കു കിട്ടുന്ന കൊച്ചുകൊച്ചു വേഷങ്ങളിലൂടെ കഴിവ് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 1992ല്‍ കമല്‍ തന്നെ സംവിധാനം ചെയ്ത ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ കരിയറിലെ വഴിത്തിരിവായത്

ജനപ്രിയ നായകനായി മലയാള സിനിമ അടക്കി വാണിരുന്ന നടനാണ് ദിലീപ്. അപ്രതീക്ഷിതമായി ജീവിതത്തില്‍ വന്ന പ്രതിസന്ധികളാണ് ദിലീപിനെ പിന്നോട്ട് വലിച്ചത്. എന്നാല്‍ വീണ്ടും സിനിമകളുടെ ഭാഗമായി സജീവമാവുകയാണ് താരം. അതേ സമയം ദിലീപ് ചെയ്യുന്ന നന്മകളെ കുറിച്ച് പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമാ മേഖലയില്‍ മാത്രമല്ല പുറത്തും ദിലീപ് സാഹയിച്ച നിരവധി പേരുണ്ട്.

ദിലീപിന് പുറമേ അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനും ഇത്തരം ചുമതലകള്‍ ഏറ്റെടുത്ത് നടത്തുന്നവരാണ്. അത്തരത്തില്‍ താന്‍ പോലും അറിയാതെ തന്റെ ഫാന്‍സുകാര്‍ ചെയ്യുന്ന പ്രവൃത്തികളെ കുറിച്ച് ദിലീപ് ഒരിക്കല്‍ പറഞ്ഞിരുന്നു. ഒരു ചാനല്‍ ഫ്‌ളോറില്‍ വച്ചാണ് ആരാധകരുടെ സ്‌നേഹത്തെ കുറിച്ച് ജനപ്രിയ നായകന്‍ അഭിപ്രായപ്പെട്ടത്.

തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ ചെയ്യുന്ന പ്രവൃത്തികള്‍ നമ്മള്‍ പോലും ഇതൊന്നും അറിയാറില്ലെന്നാണ് ദിലീപ് പറയുന്നത്. ‘കൊവിഡ് കാലത്ത് പോലും ഇവര്‍ തന്നെ കൈയ്യില്‍ നിന്നും പൈസ എടുത്തിട്ട് ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതാണ് ഫാന്‍സ് അസോസിയേഷന്റെ ബലം. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറയാറുള്ളത് പോലെ ഇവരുടെ വരുമാനത്തില്‍ നിന്നും കുറച്ചെടുത്തിട്ടാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. അത് നമുക്കും അഭിമാനം തോന്നുന്ന നിമിഷമാണെന്നാണ്’ ദിലീപ് പറഞ്ഞത്.

ദിലീപ് ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹികളും വേദിയില്‍ സംസാരിച്ചിരുന്നു. ‘ഇതുപോലൊരു വേദിയില്‍ വച്ചാണ് ഫാന്‍സ് അസോസിയേഷന്‍ തുടങ്ങുന്നതിനെ പറ്റി ദിലീപേട്ടനോട് സംസാരിച്ചത്. അന്ന് വെട്ടം സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിങ്ങ് നടക്കുന്ന സമയമാണ്. അന്ന് ദിലീപേട്ടന് ഫാന്‍സ് അസോസിയേഷനോട് ഒട്ടും താല്‍പര്യമില്ലായിരുന്നു. നിങ്ങളുടെ ജീവിതം കളഞ്ഞ് ഫാന്‍സ് അസോസിയേഷന്‍ എന്ന് പറഞ്ഞ് നടക്കരുതെന്നാണ് ദിലീപേട്ടന്‍ ഞങ്ങളോട് അന്ന് പറഞ്ഞത്’.

എന്റെ പേരില്‍ അങ്ങനൊരു ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിയത് സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നിങ്ങളാല്‍ കഴിയുന്ന എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെന്ന മനസോട് കൂടിയാണെങ്കില്‍ ഞാനും നിങ്ങളുടെ കൂടെ നില്‍ക്കും. അതല്ലാതെ ബാനറ് കെട്ടി സിനിമ തിയേറ്ററില്‍ വരാനാണെങ്കില്‍ എനിക്കൊട്ടും താല്‍പര്യമില്ലെന്നും ദിലീപേട്ടന്‍ പറഞ്ഞിരുന്നു. അന്ന് മുതല്‍ ഇന്ന് വരെ ഓരോ സഹായങ്ങള്‍ ചെയ്യുകയാണ് ഞങ്ങളെല്ലാവരും’.


‘കൊവിഡ് കാലത്ത് പോലും ഞങ്ങളെ കൊണ്ട് സാധിക്കുന്നതൊക്കെ ചെയ്തിട്ടുണ്ട്. അത് ദിലീപേട്ടന്‍ എന്ന മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ, കൂട്ടായ്മയുടെ ഭാഗമായത് കൊണ്ടാണ്. ഇവിടെ ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ഒരൊറ്റ വികാരത്തിലൂടെയാണ് ഞങ്ങള്‍ ഈ അസോസിയേഷന്‍ തുടങ്ങിയത്. ഇപ്പോഴും നല്ല രീതിയില്‍ ഇത് കൊണ്ട് പോകാന്‍ കഴിഞ്ഞു. ഇനിയും മുന്നോട്ട് പോവുമെന്നും’, ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധി പറയുന്നു.

അന്നും ഇന്നും ദിലീപേട്ടനോടുള്ള ഇഷ്ടം അതുപോലെ തന്നെ ഉണ്ടെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. അദ്ദേഹം ചെയ്യുന്ന നന്മ പ്രവൃത്തികള്‍ എടുത്ത് നോക്കുമ്പോള്‍ ഇതൊക്കെ നിസാരമാണെന്നേ പറയാനുള്ളു. കാരണം അത്രയധികം നന്മ മനസിലുള്ള ആളാണ് ദിലീപ്. അദ്ദേഹത്തിന്റെ പേരില്‍ ഉയര്‍ന്ന് വന്ന വിവാദങ്ങളൊക്കെ തെളിഞ്ഞതിന് ശേഷം കുറ്റപ്പെടുത്തിയാല്‍ മതിയെന്നും ആരാധകര്‍ പറയുന്നു

Continue Reading
You may also like...

More in Movies

Trending

Recent

To Top