Malayalam
‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാന്‍ പറ്റില്ല, ബോറടിക്കും; പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നു; ധ്യാന്‍ ശ്രീനിവാസന്‍
‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാന്‍ പറ്റില്ല, ബോറടിക്കും; പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നു; ധ്യാന്‍ ശ്രീനിവാസന്‍
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന സിനിമയെകുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ‘വര്‍ഷങ്ങള്‍ക്കു ശേഷം’ പോലുള്ള ഇമോഷനല്‍ ഡ്രാമ സിനിമകള്‍ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാന്‍ പറ്റില്ലെന്നും ബോറടിക്കുമെന്നുമാണ് ധ്യാന്‍ പറയുന്നത്.
ഇമോഷനല്‍ ഡ്രാമ സിനിമകള്‍ക്ക് ലാഗ് സംഭവിക്കും, പ്രേക്ഷകന് ബോറടിക്കും. ഈ സിനിമയ്ക്കും ലാഗ് ഉണ്ട്. ഇതെന്താ തീരാത്തത് എന്നു തോന്നും. ഈ സിനിമ തിയറ്ററില്‍ റിലീസ് ചെയ്ത് രണ്ടാം വാരം കഴിഞ്ഞപ്പോഴെ സിനിമയുടെ രണ്ടാം ഭാഗത്ത് പാളിച്ചകള്‍ ഉണ്ടായിരുന്നുവെന്ന് ഞാന്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. സിനിമയില്‍ പ്രണവ് മോഹന്‍ലാലിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നു.
പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ അജുവും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് എന്നോടു ചോദിച്ചിരുന്നു. എന്നാല്‍ ചേട്ടന് അത് ഓക്കെ ആയിരുന്നു. എനിക്കും അജുവിനും ഈ ലുക്കില്‍ ആ കഥാപാത്രം ഓക്കെ ആണോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ആത്യന്തികമായി അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ് എന്നും ധ്യാന്‍ പറഞ്ഞു.
സിനിമയുടെ അവസാന ഭാഗത്ത് വിനീത് ശ്രീനിവാസന്‍ ഡ്രൈവറായി എത്തുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നും ധ്യാന്‍ പറഞ്ഞു. വേറൊരാളെ െ്രെഡവറുടെ വേഷത്തില്‍ വയ്ക്കണമെന്ന് തുടക്കം മുതല്‍ ചേട്ടനോടു പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങളൊരുമിച്ചൊരു കോംബോ വേണമെന്നത് വിശാഖിന് നിര്‍ബന്ധമായിരുന്നു. ചേട്ടന് ആ റോള്‍ ചെയ്യാന്‍ ഒരു താല്‍പര്യവുമില്ലായിരുന്നുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല, ഇതൊരു വലിയ സിനിമയാണെന്ന അവകാശവാദമൊന്നുമില്ലായിരുന്നു. പക്ഷേ പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിട്ടും, മ്യൂസിക്കും പരിപാടിയുമൊക്കെയായി അദ്ദേഹം അത് വിജയിപ്പിച്ചെടുക്കും. സിനിമയുടെ കാര്യത്തില്‍ ഓരോ ആളുകളുടെയും കാഴ്ചപ്പാട് വ്യത്യാസപ്പെട്ടിരിക്കും. തിയേറ്ററില്‍ വന്നപ്പോള്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ സിനിമയ്ക്കു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുല്ലെന്നും ധ്യാന്‍ പുതിയ സിനിമയുടെ പ്രമൊഷന്‍ പരിപാടിയ്ക്കിടെ പറഞ്ഞു.
