Malayalam
വലുതാകുമ്പോള്‍ നിനക്കാരാകണമെന്ന് അച്ഛൻ ചോദിച്ചു, എനിക്ക് വലിയ നടന് ഒന്നും ആകണ്ട.. ലിസ്റ്റിന് സ്റ്റീഫന്‍ ആയാല്‍ മതി; പൊട്ടിച്ചിരിപ്പിച്ച് ധ്യാൻ ശ്രീനിവാസൻ
വലുതാകുമ്പോള്‍ നിനക്കാരാകണമെന്ന് അച്ഛൻ ചോദിച്ചു, എനിക്ക് വലിയ നടന് ഒന്നും ആകണ്ട.. ലിസ്റ്റിന് സ്റ്റീഫന്‍ ആയാല്‍ മതി; പൊട്ടിച്ചിരിപ്പിച്ച് ധ്യാൻ ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഇന്റർവ്യു കിങ് എന്നാണ് ധ്യാനിനെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. അച്ഛൻ ശ്രീനിവാസനെപ്പോലെ തന്നെ സരസായി സംസാരിച്ച് ധ്യാനും ആരാധകർക്ക് പ്രിയപ്പെട്ട താരമായി മാറി കഴിഞ്ഞു. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് മാത്രം വലിയൊരു കൂട്ടം പ്രേക്ഷകരുണ്ട്. എപ്പോഴും വൈറലായി മാറുകയും ട്രെന്റിങിൽ വരികയും ചെയ്യുന്ന അഭിമുഖങ്ങളിൽ ഏറെയും ധ്യാനിന്റേതാണ്. സിനിമയിലും തിളങ്ങി നിൽക്കുകയാണ് നടൻ.
തനിക്കൊരിക്കലും വലിയ നടനാകാന്‍ ആഗ്രഹമില്ലെന്നും വളര്‍ന്ന് വലുതായി നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ ആയാല്‍ മതിയെന്നാണ് ഇപ്പോൾ ധ്യാന്‍ ശ്രീനിവാസന് പറയുന്നത് . ധ്യാന്‍ സംസാരിക്കുന്നതിന് തൊട്ട് മുന്‍പ് സ്റ്റേജില്‍ സംസാരിച്ച ലിസ്റ്റിന്, ധ്യാന്‍ ഒരു മിനിമം ഗാരന്റി ഉള്ള നടന് ആണെന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം അച്ഛന് എന്നോട് ചോദിച്ചു, വലുതാകുമ്പോള്‍ നിനക്കാരാകണം എന്ന്.. ഞാന്‍ പറഞ്ഞു എനിക്ക് വലിയ നടന് ഒന്നും ആകണ്ട. ലിസ്റ്റിന് സ്റ്റീഫന്‍ ആയാല്‍ മതി എന്ന്. ഞാന്‍ സിനിമയില്‍ ‘അളിയാ’ എന്ന് വിളിക്കുന്ന ചുരുക്കം ചില ആളുകളില്‍ ഒരാള്‍ ആണ് ലിസ്റ്റിന്. പക്ഷെ എപ്പോഴും ഞാന്‍ ലിസ്റ്റിനെ ഫോണില്‍ വിളിക്കാറില്ല, വല്ലപ്പോഴുമേ ഉള്ളൂ. അദ്ദേഹത്തിന് തിരക്കാണ് പണം എണ്ണി തീരേണ്ടതുണ്ട്. എനിക്ക് എന്നെങ്കിലും ആരെങ്കിലും ആയി തീരണമെങ്കില്‍ അത് ലിസ്റ്റിന് സ്റ്റീഫന്‍ ആണ്,’ ധ്യാന്‍ ശ്രീനിവാസന് പറഞ്ഞു.
സാഗര്‍ ഹരി ഒരുക്കുന്ന ചിത്രമാണ് ‘വീകം’. ഫാമിലി ത്രില്ലര്‍ ഴോണറില്‍ കഥ പറയുന്ന ചിത്രം ഡിസംബര്‍ 9 ന് തിയേറ്ററുകളില്‍ എത്തും. ധ്യാന്‍ ശ്രീനിവാസന് പുറമെ ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
