Social Media
കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന ചോദ്യത്തിന് ശേഷം ഞാൻ പ്രതീക്ഷിച്ചത് ദിലീപ് ഓർ പൾസർ സുനി എന്ന വല്ല ചോദ്യവുമാണ്; ലക്ഷ്മി നക്ഷത്രയെയും ശോഭയെയും പരിഹസിച്ച് ധ്യാൻ
കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന ചോദ്യത്തിന് ശേഷം ഞാൻ പ്രതീക്ഷിച്ചത് ദിലീപ് ഓർ പൾസർ സുനി എന്ന വല്ല ചോദ്യവുമാണ്; ലക്ഷ്മി നക്ഷത്രയെയും ശോഭയെയും പരിഹസിച്ച് ധ്യാൻ
നടനായും സംവിധായകനായും മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. യുകെയിൽ നടന്ന ഒരു ഫാഷൻ ഷോയുടെ അവാർഡ് പരിപാടിക്കിടെ നടൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. ചടങ്ങിലെ അവതാരകരായ ബിഗ് ബോസ് താരം ശോഭ വിശ്വനാഥിനേയും ലക്ഷ്മി നക്ഷത്രയേയും പരിഹസിച്ചായിരുന്നു ധ്യാനിന്റെ കമന്റ്. ഇവരുടെ ജഡ്ജിങ്ങിനെ കുറിച്ച് ഞാൻ സംസാരിച്ച് തുടങ്ങാം എന്ന് പറഞ്ഞ് കൊണ്ടാണ് ധ്യാൻ ആരംഭിക്കുന്നത്.
‘കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന ചോദ്യത്തിന് ശേഷം ഞാൻ പ്രതീക്ഷിച്ചത് ദിലീപ് ഓർ പൾസർ സുനി എന്ന വല്ല ചോദ്യവുമാണ്. അങ്ങനെയൊരു ചോദ്യമൊക്കെ വേണമെങ്കിൽ ചോദിക്കാം കേട്ടോ, പിന്നെ ലക്ഷ്മിയുടേയും ശോഭയുടേയും ഇംഗ്ലീഷിൽ തന്നെ യുകെയിൽ വന്ന ശേഷം ഒരു മാറ്റമുണ്ട്. കാൻ ഐ ഹാവ് വൺ ഗ്ലാസ് ഓഫ് ചായ് ആന്റ് പഴംപൊഴിയെന്നാണ്. ശോഭയ്ക്ക് പഴംപൊരിയുടെ ഇംഗ്ലീഷ് അറിയില്ലേ? ബനാന ഫ്രിറ്റേഴ്സ് എന്നാണ്.
എന്തായാലും എന്റെ ജീവിതത്തിലെ ആദ്യത്തെ ഫാഷൻ ഷോയും ചില തിരിച്ചറിവുകളുമാണ് ഇന്ന് കണ്ടത്. ആദ്യത്തെ തിരിച്ചറിവ് ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് ഫാഷൻ ഷോ കാണണം എവിടെയങ്കിലും പോയിട്ട് എന്നതാണ് ഞാൻ കരുതുന്നത്. അന്ന് ഇതുപോലുള്ള ജഡ്ജിമാരും ഊള ചോദ്യങ്ങളും ഇല്ലാതിരിക്കണമെന്ന് മാത്രം. വാട് ഈസ് എ വുമൺ, വാട്ട് ആർ യു ഡൂയിങ് എന്നൊക്കെയാണ് ചോദിക്കുന്നത് .ഇതൊക്കെയാണോ ചോദ്യം’, ധ്യാൻ ചോദിച്ചു.
അതേസമയം ധ്യാനിന്റെ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ട്രോളിയത് ലക്ഷ്മിയേയും ശോഭയെയും ആണെങ്കിലും കൊണ്ടത് ദിലീപിനല്ലേയെന്നാണ് ചിലരുടെ ചോദ്യം. ധ്യാൻ ഒരിക്കലും ട്രോൾ ചെയ്യുകയല്ല മറച്ച് അവരുടെ അപ്രസക്തമായ ചോദ്യങ്ങളെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. ഇപ്പോൾ ആളുകൾ കാണിക്കുന്നത് ലോ സ്റ്റാന്റേഡാണ് അതാണ് ധ്യാൻ ചൂണ്ടിക്കാട്ടിയത്. ആഅല്ലാതെ ആരെങ്കിലുമായി താരതമ്യം ചെയ്യുകയുമല്ല’, എന്നായിരുന്നു വേറൊരു കമന്റ്.
അതേസമയം വീഡിയോക്ക് താഴെ കമന്റുമായി ശോഭ വിശ്വനാഥും എത്തി. പരിപാടി നടത്തിയ മറുനാടൻ മലയാളി സംഘം തന്നെയാണ് ചോദ്യങ്ങൾ തങ്ങൾക്ക് നൽകിയതെന്നാണ് ശോഭ കമന്റായി പറഞ്ഞിരിക്കുന്നത്.’ജഡ്ജസ് അല്ല, ആ ഊള ചോദ്യങ്ങൾ തന്നത് മറുനാടൻ ടീം തന്നെയാണ്. എന്തായാലും രസകരമായൊരു വൈകുന്നേരമായിരുന്നു. പ്രിയപ്പെട്ട ധ്യാൻ നിന്നെ നാട്ടിൽ വെച്ച് കണ്ടോളാം’, ശോഭ കുറിച്ചു.
അതിനിടെ വിഷയത്തിൽ ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണയും പ്രതികരിച്ചിട്ടുണ്ട്. ധ്യാനിന്റെ ചോദ്യങ്ങൾ വളരെ കൃത്യമാണെന്നാണ് സായ് പറയുന്നത്. ‘ശോഭയ്ക്ക് വളരെ അധികം പരിഹാസം നേരിടേണ്ടി വന്നത് സ്ത്രീ ശാക്തീകരണം എന്നൊക്കെ പറഞ്ഞ് നടക്കുന്ന ആളായതിനാലാണെന്ന് സായ് കൃഷ്ണ ചൂണ്ടിക്കാട്ടി. ചോദിക്കുന്ന സമയത്ത് തന്നെ ശോഭ പറയുന്നുണ്ട് ഈ ചോദ്യം തന്നത് മറുനാടൻ മലയാളിയാണ് എന്ന് തന്നെ പറയുന്നുണ്ട്. ശോഭയ്ക്കാണെങ്കിലും ധ്യാനിന് ആണെങ്കിലും ഷോയുടെ നടത്തിപ്പുകാരെ കുറ്റപ്പെടുത്താനാകില്ല.
അതേസമയം ആ ചോദ്യം ചോദിച്ച കുട്ടി നൽകിയത് കിണ്ണം കാച്ചിയ മറുപടിയാണെന്നും സായ് വ്യക്തമാക്കി. ഇടത് കണ്ണോ വലത് കണ്ണോ അല്ലെങ്കിൽ സൂര്യനോ ചന്ദ്രനോ എന്ന് തിരഞ്ഞെടുക്കുന്നത് പോലെയാണ് ഈ ചോദ്യം, ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്, എനിക്ക് എന്റേതായ ഇഷ്ടങ്ങളുണ്ട്, അതൊക്കെ കൊണ്ട് തന്നെ ആ സ്ത്രീകളെ ജഡ്ജ് ചെയ്യാൻ തനിക്ക് സാധിക്കില്ല എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.
അതേസമയം, കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. 88 ദിവസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്.
കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. കേസിൽ പ്രോസിക്യൂഷന്റെ ഉൾപ്പെടെ വാദങ്ങൾ പൂർത്തിയായി. വാദവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവസാനഘട്ട വ്യക്തത വരുത്തുകയാണ് ഇനി പരിഗണനയിലുള്ളത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയായാൽ വിചാരണക്കോടതി കേസ് വിധി പറയുന്നതിനായി മാറ്റും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസിന്റെ ഭാഗമായി 1700-ലേറെ രേഖകളാണ് കോടതിക്ക് കൈമാറിയത്. 261 സാക്ഷികളെയും വിസ്തരിച്ചു.
അതേസമയം, നടിയെ ആക്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് സുനി പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്. അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.
പകർപ്പുകൾ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു.
തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.
നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു. എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു. തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമായിരുന്നു ദിലീപിന്. അക്രമം നടക്കുമ്പോൾ ഞാൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായു ശാരീരികമായും ഉപദ്രവിച്ചത്.
പലതവണ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. 2017ലാണ് കൊച്ചിിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. എന്നാൽ ഈ 2017 ന് മുമ്പും സമാനമായ രീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടെന്നാണ് പൾസർ സുനി പറയുന്നത്. എന്നാൽ അവർ ആരും കേസിന് പോയില്ല. എല്ലാം ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. അതൊന്നും ദിലീപ് പറഞ്ഞിട്ടായിരുന്നില്ല. എന്നാൽ ഈ കാര്യങ്ങളൊക്കെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പലർക്കും അറിയാമായിരുന്നുവെന്നും പൾസർ സുനി സമ്മതിക്കുന്നു.
നടക്കുന്ന കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം. പക്ഷേ ആരും പറയില്ല. നിലനിൽപ്പാണ് പ്രധാന കാര്യം. നിലനിൽപ്പ് സ്വന്തം കയ്യിലുളളവർ പറയും. പ്രൊഡ്യൂസറും സംവിധായകനുമെല്ലാം അവർ തന്നെ ആണെങ്കിൽ പറയും. റിമയൊക്കെ പറയുന്നത് പോലെ പറയും. നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിർണായക തെളിവായ പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാർഡും. ഇതേക്കുറിച്ചും പൾസർ സുനി ചില തുറന്ന് പറച്ചിലുകളും പൾസർ സുനി നടത്തുന്നുണ്ട്. ഒറിജിനൽ മൊബൈലും മെമ്മറി കാർഡും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.
മൊബൈൽ ഫോൺ താൻ ഗോശ്രീ പാലത്തിൽ നിന്നും കായലിലേക്ക് എറിഞ്ഞ് കളഞ്ഞു എന്നായിരുന്നു ഒന്നാം പ്രതിയായ പൾസർ സുനി പോലീസിന് നൽകിയ മൊഴി. എന്നാൽ ഒറിജനൽ മെമ്മറി കാർഡും മൊബൈൽ ഫോണും ഇപ്പോഴും സുരക്ഷിതമായിരിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ പൾസർ സുനി പറയുന്നതിൽ നിന്ന് വ്യക്തമായിരിക്കുന്നത്. പീഡനം പകർത്തിയ മൊബൈൽ ഫോൺ ആർക്ക് കൈമാറി എന്നത് പറയാൻ പറ്റാത്ത രഹസ്യമാണ് എന്നും പൾസർ സുനി പറയുന്നു.
മാത്രമല്ല, പലരും കുടുങ്ങുന്ന നിർണായകമായ തെളിവുകൾ ആ ഫോണിലുണ്ടെന്നും പൾസർ സുനി പറയുന്നു. ദൃശ്യങ്ങളുളള മെമ്മറി കാർഡിന്റെ കോപ്പി അഭിഭാഷകയ്ക്ക് കൈമാറി. ഈ വക്കീൽ ഉളളപ്പോൾ വേറെ പേടിക്കണ്ടല്ലോ എന്ന് കരുതിയാണ് അവിടെ ചെന്ന് കീഴടങ്ങാൻ നോക്കിയത്. പക്ഷേ ആ വക്കീൽ തങ്ങളുടെ പാസ്‌പോർട്ട് അടക്കമുളളവ കോടതിയിൽ കൊടുത്തു. വിജീഷിന്റെ പാസ്‌പോർട്ട് സറണ്ടർ ചെയ്തു. അങ്ങനെയാണ് ആ വക്കീലുമായുളള വിശ്വാസം നഷ്ടപ്പെടുന്നത്.
നമ്മൾ സേഫ് ആകാൻ നോക്കിയപ്പോൾ പുളളി അത് കോടതിയിൽ കൊടുത്തു. മെമ്മറി കാർഡിന്റെ കോപ്പി പോലീസിന് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇത്ര നാൾ ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു ഒറിജിനൽ ഫോൺ ഇത്ര നാളായി കണ്ടെത്താൻ സാധിക്കാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി പറയുന്നു.
ദിലീപ് തന്നെ ചതിച്ചുവെന്നും പൾസർ സുനി പറയുന്നു. ഈ നിമിഷം വരെ ദിലീപിനെതിരെ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഇനിയും ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ വേറെ ചിലർക്ക് കൂടി ഉത്തരം പറയേണ്ടി വരുമെന്നും പൾസർ സുനി പറയുന്നുണ്ട്. നടിയെ ആക്രമിക്കാൻ ഒന്നരക്കോടിയുടെ കൊട്ടേഷൻ ആണ് ദിലീപ് നൽകിയത് എന്നാണ് പൾസർ സുനി പറയുന്നത്. മുഴുവൻ പണവും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറയുന്നു. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അത് ഇത്രയും നാൾ കണ്ടെത്താനാകാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി പറയുന്നു.
