Connect with us

ഞാൻ പറയുന്നത്, ബോഡി ലാംഗ്വേജ്, എന്റെ കോപ്രായങ്ങൾ അങ്ങനെ ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് നിവിൻ ആ ചിത്രത്തിൽ ചെയ്തിട്ടുള്ളത്; ധ്യാൻ ശ്രീനിവാസൻ

Actor

പ്രേക്ഷകർക്ക് പ്രിയങ്കരനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ നിവിൻ പോളിയെ കുറിച്ച് പറഞ്ഞത് ഏറെ വൈറലായിരുന്നു.

‘നിവിന് ഒരു കഴിവുണ്ട്. നന്നായി ഇമിറ്റേറ്റ് ചെയ്യാൻ അറിയുന്ന ആളാണ് നിവിൻ. തട്ടത്തിൻ മറയത്തിൽ ഏട്ടനാണ്. വിനീത് ശ്രീനിവാസനാണ് ആ ചിത്രത്തിലുള്ളത്. വടക്കൻ സെൽഫിയിലെ ഉമേഷ്‌ ഞാനാണ്.

അതിന്റെ എസ്റ്റെൻഷനാണ് ലവ് ആക്ഷൻ ഡ്രാമയിലെ ദിനേശൻ എന്ന കഥാപാത്രം. ഞാൻ പറയുന്നത്, ബോഡി ലാംഗ്വേജ്, എന്റെ കോപ്രായങ്ങൾ അങ്ങനെ ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് നിവിൻ ചെയ്തിട്ടുള്ളത്.

ഉമേഷിനെ ചെയ്യുമ്പോൾ ചേട്ടൻ എന്നെ റഫറൻസായി പറഞ്ഞുകൊടുത്തിരുന്നു. ഞാൻ അമ്മയോട് പറയുന്ന ചില ഡയലോഗുകളൊക്കെയുണ്ട്, അച്ഛനെന്തെങ്കിലും അസുഖം, എന്നൊക്കെ നിവിൻ വടക്കൻ സെൽഫിയിൽ പറയുന്നതൊക്കെ ഞാൻ അമ്മയോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.

More in Actor

Trending

Recent

To Top