Malayalam
വിവാഹത്തിന് നല്കിയ പൂവിന് അധികം കാശ് വാങ്ങിയിട്ടില്ല; പറ്റുമെങ്കില്‍ സുരേഷേട്ടന് ഈ ഒരു ആഗ്രഹം സാധിച്ചു തരണം; അഭ്യര്‍ത്ഥനയുമായി ധന്യ
വിവാഹത്തിന് നല്കിയ പൂവിന് അധികം കാശ് വാങ്ങിയിട്ടില്ല; പറ്റുമെങ്കില്‍ സുരേഷേട്ടന് ഈ ഒരു ആഗ്രഹം സാധിച്ചു തരണം; അഭ്യര്‍ത്ഥനയുമായി ധന്യ
കൈക്കുഞ്ഞിനെയും കൊണ്ട് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മുല്ലപ്പൂ വില്‍ക്കാനിറങ്ങിയ ധന്യയെ മലയാളികള്‍ മറക്കാനിടയില്ല. പ്രവര്‍ത്തകനുമായ സുരേഷ് ഗോപി സഹായവുമായി എത്തിയതോടെയാണ് ധന്യയുടെ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ നിറഞ്ഞത്. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് മുല്ലപ്പൂ എത്തിച്ച് നല്‍കിയത് ധന്യയായിരുന്നു.
ക്ഷേത്ര നടയില്‍ കുഞ്ഞിനെയും കൊണ്ട് മുല്ലപ്പൂ വില്‍ക്കുന്ന ധന്യയുടെ വീഡിയോ കണ്ടതോടെയായിരുന്നു സുരേഷ് ഗോപി സഹായവുമായി എത്തിയത്. പിന്നാലെ മകളുടെ വിവാഹത്തിന് വേണ്ട മുല്ല എത്തിച്ച് നല്കാന് ധന്യയോട് പറയുകയായിരുന്നു.
ഭാഗ്യക്ക് വേണ്ടുന്ന മുല്ലപ്പൂവ് വിവാഹദിവസം ധന്യ എത്തിച്ച് നല്കി. എന്നാല്‍ പൂവിന് സുരേഷ് ഗോപിയുടെ കൈയ്യില്‍ നിന്നും താന്‍ അധികം കാശ് വാങ്ങിയിട്ടില്ലെന്ന് പറയുകയാണ് ധന്യ ഇപ്പോള്‍.
ഇപ്പോള്‍ താന്‍ ഒരു കട നോക്കിക്കൊണ്ടിരിക്കുകയാണ്. ആ കട ശരിയായി വരികയാണെങ്കില്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്നും മകനുവേണ്ടി അയ്യായിരം രൂപ സുരേഷ് ഗോപി കൊടുത്തുവിട്ടിരുന്നുവെന്നും അതില്‍ കൂടുതലൊന്നും താന്‍ വാങ്ങിയിട്ടില്ലെന്നും ധന്യ പറയുന്നു.
കൂടുതല്‍ പൈസ വേണമെന്ന് ആഗ്രഹവും തങ്ങള്‍ക്കില്ല. മുല്ലപ്പൂവിന്റെ കച്ചവടം കൊണ്ട് ജീവിക്കാന്‍ തന്നെയാണ് തങ്ങള്‍ക്ക് താത്പര്യമെന്നും പറ്റുമെങ്കില്‍ സുരേഷേട്ടന് തങ്ങളുടെ കട ഒന്ന് ഉദ്ഘാടനം ചെയ്ത് തന്നാല്‍ മതിയെന്നും കൂടുതല്‍ ഒന്നും ആഗ്രഹിക്കുന്നില്ലെന്നും ധന്യ പറയുന്നു.
