എനിക്ക് ആദ്യം ഒരു പേടി തോന്നിയിരുന്നു;ഒരു റിഫറൻസും ഇല്ല; പച്ച വെള്ളം പോലെ ഡയലോഗുകൾ പറയുന്ന പൃഥ്വിക്ക് പിടിച്ചു നിൽക്കാൻ പാട് പെട്ടു; ധന്യ വർമ്മ മനസ് തുറക്കുന്നു
മലയാളികളുടെ പ്രിയങ്കരിയായ ടി വി ഹോസ്റ്റാണ് ധന്യ വർമ്മ. പതിനഞ്ച് വർഷമായി മാധ്യമ പ്രവർത്തന രംഗത്ത് സ്ഥിര സജീവമായുള്ള ധന്യ എല്ലാ സെലിബ്രിറ്റികളോടും വിശേഷങ്ങൾ ചോദിക്കുകയും തമാശയൊക്കെ സ്ഥിരം പങ്കുവെക്കുകയും ചെയ്യുന്നത് എല്ലാവർക്കും ഇഷ്ടമാണ്. ‘കപ്പ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഹാപ്പിനെസ് പ്രൊജക്ടിന്റെ ഹോസ്റ്റാണ് ധന്യ . ധന്യയുടെ പ്രോഗ്രാം കാണാൻ ആളുകൾ കാത്തിരിക്കാറുണ്ട് . ഇപ്പോളിതാ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാംപടി എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അഭിനയിക്കുക കൂടി ചെയ്തിരിക്കുകയാണ് ധന്യ. ചിത്രത്തിലും ധന്യ മാദ്ധ്യമപ്രവർത്തകയുടെ റോൾ തന്നെയാണ് ചെയ്യുന്നത് .
ഇപ്പോഴിതാ തന്റെ ചിത്രങ്ങളുടെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ധന്യ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങൾ ധന്യ പങ്കുവെച്ചിരിക്കുന്നത്. ഹാപ്പിനെസ് പ്രൊജക്ടിന്റെ പ്രൊഡ്യൂസര്‍ വിനു ജനാര്‍ദനന്‍ പതിനെട്ടാംപടിയില്‍ സംവിധാന സഹായിയാണ്. അദ്ദേഹം വഴിയാണ് എനിക്കീ റോളിലേക്കുള്ള ക്ഷണം ലഭിക്കുന്നത്.
ഇതുവരെ എന്നെ തേടി നാല് ഓഫാറുകളാണ് വന്നിട്ടുള്ളത്. അത് എല്ലാം തന്നെ മാധ്യമ പ്രവർത്തകയുടെ റോളിൽ തന്നെ. അതിൽ മൂന്നാമത്തേതാണ് പതിനെട്ടാംപടി. ഇംഗ്ലീഷും മലയാളവും കലര്‍ത്തി സംസാരിക്കുന്നതാണ്എന്റെ രീതി. ഇതുവരെ ചെയ്ത ഷോകളിലെല്ലാം സ്‌ക്രിപ്റ്റ് ചെയ്തിരുന്നത് ഞാന്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ശങ്കര്‍ എനിക്ക് കംഫര്‍ട്ടബിള്‍ ആകുന്ന വിധത്തില്‍ രണ്ടു ഭാഷകളും ഉള്‍പ്പെടുത്തി തന്നെയാണ് സ്‌ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നതും.
അതേസമയം , പൃഥ്വിയ്ക്കൊപ്പം അഭിനയിക്കുന്നതിന്റെ ഒരു വ്യഗ്രതയും എനിക്ക് ഉണ്ടായിരുന്നു . നീളമേറിയ ഡയലോഗുകൾ പച്ചവെള്ളം പോലെ പറയുന്ന പൃഥ്വിയുടെ മുന്നിലിരുന്ന് ഞാൻ പറയണമെന്നോർത്തപ്പോൾ എനിക്ക് ആദ്യം ഒരു പേടി തോന്നിയിരുന്നു.ഒരു റിഫറൻസും ഇല്ല .അതുകൊണ്ട് തന്നെ ആദ്യം പേടിയുണ്ടായിരുന്നു . പിന്നീട്, തെറ്റുകളില്ല, പറയുന്നതൊക്കെ ഓക്കെയായിരിക്കും എന്നാശ്വസിച്ച് ഡയലോഗുകള്‍ പറഞ്ഞു. വലിയ ഛായാഗ്രഹകന്‍മാരും സാങ്കേതിക വിദഗ്ധരുമുള്ള ഒരു വലിയ ക്രൂവിന്റെ ഭാഗമാകുന്നതില്‍ ഇത്തിരി പരിഭ്രമം തോന്നി. ഒരു ചെറിയ റോളാണ് ഞാൻ ചിത്രത്തിൽ ചെയ്യുന്നത്.
അഭിമുഖങ്ങളും ഷോകളും പോലെയല്ല. സിനിമയെക്കുറിച്ച് എബിസിഡി അറിയാത്ത ആളെന്ന നിലയില്‍ ടെന്‍ഷനുണ്ടായിരുന്നു. പിന്നെ പൂര്‍ണ പിന്തുണയോടെ സംവിധായകനും നിര്‍മാതാവ് ഷാജി നടേശനുമുണ്ടായിരുന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ വഴിമാറി. കുറെ പഠിക്കാന്‍ പറ്റി. ഒരു സിനിമയെങ്ങനെ ഉണ്ടാകുന്നെന്ന്. അഭിനയം എളുപ്പമല്ലെന്നും മനസ്സിലായി. ഇതെന്റെ രണ്ടാമത്തെ ചിത്രമാണ്.
ഐ എഫ് എഫ് കെയുള്‍പ്പെടെ നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ഖ്യാതി നേടിയ ഹ്യൂമണ്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിലാണ് ഞാൻ ആദ്യം അഭിനയിക്കുന്നത് . കഴിഞ്ഞ കൊല്ലമാണ് ആ ചിത്രം പുറത്തിറക്കിയത്.
സുമേഷ് ലാലാണ് ചിത്രത്തിന്റെ സംവിധായകൻ . ഒരു ഓഫ് ബീറ്റ് ചിത്രമായിരുന്നു അത് . സംവിധായകന്‍ പദ്മരാജന്റെ സിനിമകളില്‍ അനുരക്തനായ ഒരാളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അയാളുടെ ഭാവനകളില്‍ വന്നു പോകുന്ന ഒരു കഥാപാത്രമായാണ് അഭിനയിച്ചത്. ‘കൂടെവിടെ’യിലെ സുഹാസിനി ചെയ്ത ആലീസ് ആയി.
ആ കഥാപാത്രം പുതിയരീതിയില്‍ അവതരിപ്പിക്കലൊന്നുമല്ല, മറിച്ച് നമ്മുടെ തന്നെ മൈൻഡ് സ്പേസില്‍ നിന്നുകൊണ്ട് ചെയ്ത കഥാപാത്രമായിരുന്നു അത്. മാധ്യമപ്രവര്‍ത്തക ആകുന്നതില്‍ നിന്നും വ്യത്യസ്തമായി ചെയ്ത ഒരു കഥാപാത്രമായിരുന്നു അത്. എത്രയോ ഇഷ്ടപ്പെടുന്ന നടിയാണ് അവര്‍. അവരുടെ കഥാപാത്രങ്ങളില്‍ മനസില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ് ആലീസ് ടീച്ചര്‍. ഒരിക്കലും അവരെപ്പോലെയൊന്നും അഭിനയിക്കാനാവുമെന്ന് കരുതുന്നില്ല. എങ്കിലും അവര്‍ ചെയ്ത ഒരു കഥാപാത്രത്തിന്റെ പേരില്‍ സ്‌ക്രീനിലെത്താന്‍ കഴിഞ്ഞല്ലോ എന്ന ചാരിതാര്‍ഥ്യമുണ്ട്.’
കഴിഞ്ഞ പ്രളയകാലത്ത് കൊച്ചി എയര്‍പോര്‍ട്ടിനടുത്തുള്ള ഒരു മുസ്ലീംപള്ളിയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ യുവതിയെ നാവികസേന രക്ഷിച്ച വാർത്ത വളരെയധികം മാധ്യമശ്രദ്ധ നേടിയിരുന്നതാണ്. അന്ന് യുവതിയെ രക്ഷിച്ച ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്ന വിജയ് വര്‍മയാണ് ധന്യയുടെ ഭര്‍ത്താവ്. ഇന്ത്യന്‍ നേവിയുടെ ക്രൂ ആ യുവതിയെ ഹെലികോപ്റ്ററില്‍ കയറ്റിക്കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍മീഡിയയിലടക്കം വൈറലായിരുന്നു. അന്ന് കാണിച്ച ധീരതയ്ക്ക് ഏഷ്യന്‍ ഓഫ് ദ ഇയര്‍ എന്ന രാജ്യാന്തര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ധന്യ വ്യക്തമാക്കി .
dhanya varma- interview- prithviraj