News
തന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിന് സര്‍പ്രൈസ് എന്‍ട്രിയുമായി ധനുഷ്
തന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിന് സര്‍പ്രൈസ് എന്‍ട്രിയുമായി ധനുഷ്
Published on
നിരവധി ആരാധകരുള്ള നടനാണ് ധനുഷ്. ഇപ്പോഴിതാ തന്റെ അസിസ്റ്റന്റ് ആനന്ദിന്റെ വിവാഹത്തില്‍ സര്‍െ്രെപസ് എന്‍ട്രി നടത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെട്രി മാരന്റെ ‘അസുരന്’ എന്ന ചിത്രത്തില്‍ മകനായി അഭിനയിച്ച കെന്‍ കരുണാസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ധനുഷും സംഘവും വിവാഹ വേദിയില്‍ കയറി വധൂവരന്മാരുമാര്ക്ക് ആശംസകള്‍ അറിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെപ്കംബര്‍ 17 ന് ആയിരുന്നു വിവാഹം. വര്‍ഷങ്ങളായി ധനുഷിന്റെ സഹായിയാണ് ആനന്ദ്.
അതേസമയം, സംവിധായകന് അരുണ്‍ മാതേശ്വരന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ അടുത്തിടെ ധനുഷ് പൂര്‍ത്തിയാക്കി. 2023 ഡിസംബറില്‍ ചിത്രം തിയേറ്ററുകളില്‍ ഗംഭീര റിലീസിന് ഒരുങ്ങുകയാണ്.
Continue Reading
You may also like...
Related Topics:Dhanush
