News
ആ കാരണം കൊണ്ട് വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു?; ധനുഷിനും ഐശ്വര്യയ്ക്കും ആശംസകളുമായി ആരാധകര്‍
ആ കാരണം കൊണ്ട് വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു?; ധനുഷിനും ഐശ്വര്യയ്ക്കും ആശംസകളുമായി ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. അടുത്തിടെയായിരുന്നു താരം നിര്‍മാതാവും രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തുമായി വേര്പിരിയുന്നുവെന്നുള്ള വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഇത് ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇതിനെല്ലാം പിന്നാലെ വേര്‍പിരിയാം എന്ന തീരുമാനത്തില്‍ നിന്നും നിലവില്‍ ഇവര്‍ പിന്മാറിയിരിക്കുകയാണ് എന്നാണ് ഇവരുടെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. മക്കള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇവര്‍ വ്യക്തമാക്കിയതായാണ് പുറത്ത് വരുന്ന വിവരം.
വിവാഹമോചിതരാകുന്ന വിവരം ധനുഷും ഐശ്വര്യയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചുവെങ്കിലും തീരുമാനം മാറ്റിയതായുള്ള വിവരം ഇരുവരും ഇതുവരെയും അറിയിച്ചിട്ടില്ല. മക്കള്‍ക്കുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും മക്കള്‍ക്ക് വേണ്ടിയാണ് ഈ ഒരു തീരുമാനം എന്നുമാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.
പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. മക്കള്‍ക്ക് വേണ്ടി നിങ്ങള്‍ ഒരുമിക്കാന്‍ തീരുമാനിച്ചു എങ്കില്‍ നിങ്ങളുടെ ഇടയിലേ സ്വരചേര്ച്ചയെക്കാള് കൂടുതല്‍ നിങ്ങള്‍ മക്കള്‍ക്ക് പ്രാധാന്യം നല്കുന്നുണ്ടെങ്കില് നിങ്ങള്‍ നല്ലൊരു അച്ഛനുമമ്മയും തന്നെയാണ് എന്നാണ് പലരും പറയുന്നത്.
