Tamil
ആ ആവശ്യം അംഗീകരിച്ച് ധനുഷും ഐശ്വര്യയും?, വിവാഹമോചനത്തിൽ നിന്നും പിന്മാറുന്നു; പുറത്ത് വരുന്ന വിവരം ഇങ്ങനെ
ആ ആവശ്യം അംഗീകരിച്ച് ധനുഷും ഐശ്വര്യയും?, വിവാഹമോചനത്തിൽ നിന്നും പിന്മാറുന്നു; പുറത്ത് വരുന്ന വിവരം ഇങ്ങനെ
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയിൽ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാൽ തന്നെയും തന്റെ നിശ്ചയദാർണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടൻ പടുത്തുയർത്തത് തമിഴ് സിനിമയിൽ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു.
ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പർസ്റ്റാർ എന്നാൽ രജികാന്ത് തന്നെ. അതിനാൽ തന്നെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. താരകുടുംബത്തെ പറ്റിയുള്ള കഥകളൊക്കെ വളരെ വേഗമാണ് വൈറലാവുന്നത്.
കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി രജിനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജിനികാന്തിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ചർച്ചയാവാറുള്ളത്. നടൻ ധനുഷായിരുന്നു ഐശ്വര്യയുടെ ഭർത്താവ്. എന്നാൽ ഇരുവരും വിവാഹമോചിതരാവുകയാണെന്ന് പ്രഖ്യാപിച്ചതോടെ ആരാധകരും ഞെട്ടി.
പതിനെട്ട് വർഷത്തോളം നീണ്ട ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. എന്നാൽ ഈ തീരുമാനത്തിൽ നിന്നും അവർ പിന്മാറിയതായാണ് പുതിയ റിപ്പോർട്ടുകൾ. മാധ്യമപ്രവർത്തകനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥനാണ് ഈ വിഷയത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുന്നത്.
ഐശ്വര്യ രജനികാന്തും ധനുഷും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളും ദമ്പതിമാർക്ക് ജനിച്ചു. പതിനെട്ട് വർഷത്തോളം സന്തുഷ്ടരായി ജീവിച്ചിരുന്ന താരങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു. നിയമപരമായി വിവാഹമോചിതരാവുകയാണെന്നും ഭാര്യ-ഭർതൃബന്ധം അവസാനിപ്പിക്കുകയാണെങ്കിലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു.
ഇവരുടെ വിവാഹമോചന കേസ് കോടതി വരെ എത്തിയെങ്കിലും ഇരുവരും അവിടേയ്ക്ക് വന്നിരുന്നില്ല. അതുകൊണ്ട് തന്നെ ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കാൻ സാധ്യതകളുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് ചില വെളിപ്പെടുത്തലുകളുമായി ബെയിൽവാൻ രംഗനാഥൻ രംഗത്തെത്തിയിരിക്കുന്നത്.
ഐശ്വര്യയുടെ അമ്മയും രജനികാന്തിന്റെ ഭാര്യയുമായ ലത മകളെയും മരുമകനും ചില കണ്ടീഷൻസ് നൽകിയതായിട്ടാണ് പറയപ്പെടുന്നത്. ‘ധനുഷും ഐശ്വര്യയും വിവാഹമോചനത്തിന് കോടതിയിൽ ഹാജരായില്ലായിരുന്നു. കാരണം അവർ വിവാഹമോചനം അസാധുവാക്കിയെന്നും അതുകൊണ്ടാണ് കോടതിയിൽ വരാത്തതെന്നുമാണ് ബെയിൽവാൻ പറയുന്നത്.
അടുത്തിടെ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപ്പോൾ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടറും കുടുംബാംഗങ്ങളോട് ചില നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു. താരത്തിനിപ്പോൾ മനസമാധാനവും സന്തോഷവും വേണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം. രജനിയുടെ അസന്തുഷ്ടിയുടെ കാരണമെന്താണെന്ന് ഭാര്യയായ ലതയ്ക്കറിയാം.
ഉടൻ തന്നെ മൂത്ത മകൾ ഐശ്വര്യയുടെ അടുത്ത് ചെല്ലുകയും കാര്യം പറയുകയും ചെയ്തു. ‘അച്ഛന് ഇനിയും ഒരുപാട് കാലം ഇതുപോലെ ജീവിക്കണമെങ്കിൽ നീ ധനുഷിനൊപ്പം ജീവിക്കണമെന്നായിരുന്നു ലതയുടെ ആവശ്യം. ഐശ്വര്യ അത് സമ്മതിച്ചു. മാത്രമല്ല രജനികാന്ത് ആശുപത്രിയിൽ ആയിരുന്നപ്പോൾ ധനുഷ് രജനിയെ നേരിൽ കണ്ട് ക്ഷമാപണം നടത്തിയിരുന്നതായിട്ടും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
രജനികാന്തിന് വേണ്ടി വേർപിരിയാമെന്ന തീരുമാനത്തിൽ നിന്നും ഐശ്വര്യയും ധനുഷും പിന്മാറുകയായിരുന്നു എന്നാണ സൂചന. കൂടാതെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രജനികാന്തിന്റെ വേട്ടയ്യൻ എന്ന സിനിമയുടെ പ്രിവ്യൂ പ്രദർശിപ്പിച്ചപ്പോൾ ധനുഷും ഐശ്വര്യയും അതിൽ പങ്കെടുത്തതായും ബെയിൽവാൻ വെളിപ്പെടുത്തുന്നു.