Tamil
വിവാഹമോചന ഹര്‍ജി നല്കി ഐശ്വര്യ രജനീകാന്തും നടന് ധനുഷും!
വിവാഹമോചന ഹര്‍ജി നല്കി ഐശ്വര്യ രജനീകാന്തും നടന് ധനുഷും!
സംവിധായിക ഐശ്വര്യ രജനീകാന്ത് നടന് ധനുഷ് ദമ്പതികള്‍ വിവാഹമോചന ഹര്‍ജി നല്കി. 2022 മുതല്‍ വേര്‍പിരിഞ്ഞു കഴിയുന്ന ഇരുവരും ചെന്നൈ കുടുംബ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പരസ്പര സമ്മതത്തോടെയുള്ള അപേക്ഷയാണ് നല്‍കിയത്. വാര്‍ത്ത പുറത്തുവന്നതോടെ ഇവര്‍ വീണ്ടും ഒന്നിക്കുമെന്ന് വിശ്വസിച്ചിരുന്ന ആരാധകരും നിരാശയിലാണ്. ഇവരുടെ കേസ് ഉടനെ പരിഗണിക്കും.
2022 ജനുവരി 17നാണ് ഇവര്‍ വേര്‍പിരിയല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് എക്സില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്. തങ്ങളുടെ സ്വകാര്യതയെയും തീരുമാനത്തെയും മാനിക്കണമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. 2004ലാണ് ധനുഷും ഐശ്യര്യയും വിവാഹിതരായത്. യാത്ര,ലിംഗ എന്ന് പേരുള്ള രണ്ടുമക്കളാണ് ദമ്പതികള്‍ക്കുള്ളത്.
വേര്‍പിരിയലിന് ശേഷം ഇരുവരും അവരവരുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പിതാവ് രജനീകാന്തിനെ നായകനാക്കി ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാം തിയേറ്റിലെത്തിയിരുന്നു.
ബോക്സോഫീസില്‍ ചിത്രത്തിന് വലിയ ചലനമുണ്ടാക്കാനായിരുന്നില്ല. ക്യാപ്റ്റന്‍ മില്ലറിന് ശേഷം ധനുഷ് നായകനാവുന്ന രായന് റിലീസിന് തയാറെടുക്കുകയാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
