Malayalam Breaking News
ഷൂട്ടിംഗ് സെറ്റിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പോയി കണ്ട് വിജയ് ;ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ തുകയും നൽകാമെന്ന് അറിയിച്ച് മടങ്ങി !!!
ഷൂട്ടിംഗ് സെറ്റിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പോയി കണ്ട് വിജയ് ;ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ തുകയും നൽകാമെന്ന് അറിയിച്ച് മടങ്ങി !!!
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ് നായകനാവുന്ന പുതിയ ചിത്രം ദളപതി 63 യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ആറ്റ്ലിയാണ്. ആറ്റ്‌ലിയുമായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഏതാനും ദിവസം മുൻപ് ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്കേറ്റയാളെ കാണാൻ ആശുപത്രിയിലെത്തിയിരിക്കുകയാണ് വിജയ്. ആശുപത്രിയിലെത്തിയ വിജയ് ഡോക്ടർമാരുമായി സംസാരിച്ചു. പരുക്കേറ്റയാളുടെ ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ തുകയും താൻ നൽകുമെന്ന് അറിയിച്ചാണ് വിജയ് മടങ്ങിയത്.
തെരി, മെർസൽ എന്നീ ചിത്രങ്ങൾക്കുശേഷം വിജയ്‌യെ നായകനാക്കി ആറ്റ്‌ലി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വിജയ്‌യും ആറ്റ്‌ലിയും അവസാനമായി ഒരുമിച്ച ‘മെർസൽ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും വീണ്ടുമൊന്നിക്കുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ദീപാവലിക്ക് ചിത്രം റിലീസിനെത്തുമെന്നാണ് കരുതുന്നത്.
നയൻതാരയാണ് ചിത്രത്തിൽ വിജയിന്റെ നായിക. ഒരിടവേളയ്ക്ക് ശേഷമാണ് നയൻതാര വിജയിന്റെ നായികയായി എത്തുന്നത്. നേരത്തെ പ്രഭുദേവ സംവിധാനം ചെയ്ത ‘വില്ല്’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമാവും ഇതെന്നാണ് റിപ്പോർട്ടുകൾ.
ഷാരൂഖ് ഖാൻ ചിത്രത്തിൽ പ്രതിനായകനായെത്തും എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
dhalapathi 63 shooting set accident
