Malayalam
മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെ ശ്രീപഥിനെ പൊന്നാടയണിയിച്ച് ആദരിച്ച് ദേവനന്ദ
മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെ ശ്രീപഥിനെ പൊന്നാടയണിയിച്ച് ആദരിച്ച് ദേവനന്ദ
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ശ്രീപഥ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ശ്രീപഥിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ദേവനന്ദ. പൊന്നാടയണിയിച്ചാണ് ശ്രീപഥിനെ ദേവനന്ദ ആദരിച്ചത്. മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന സുമതി വളവ് എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിലാണ് ദേവനന്ദ ശ്രീപഥിനെ പൊന്നാടയണിയിച്ച് ആദരിച്ചത്.
വളരെയധികം സന്തോഷമുണ്ട്. അവാർഡ് കിട്ടിയെന്ന് അറിഞ്ഞപ്പോൾ ഞാൻ ആദ്യം ഞെട്ടിപ്പോയി. വിശ്വസിക്കാൻ പറ്റിയില്ല. സ്റ്റേറ്റ് അവാർഡ് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ലെന്ന് അറിഞ്ഞപ്പോൾ ടിവി ഓഫ് ചെയ്ത് വച്ചു. പിന്നീട് അമ്മയുടെ ഒരു സുഹൃത്താണ് അവാർഡ് കിട്ടിയ കാര്യം വിളിച്ച് പറഞ്ഞത്.
കള്ളം പറയുന്നുവെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. ഉടൻ തന്നെ ടിവി വച്ച് നോക്കിയപ്പോൾ ആദ്യം കണ്ടത് എന്റെ ഫോട്ടോയായിരുന്നു. ഈ പുരസ്കാരം മാളികപ്പുറം ടീമിനുള്ളതാണ്. ദേശീയ അവാർഡ് കിട്ടിയെന്ന് അറിഞ്ഞ ശേഷം തന്നെ ആദ്യം വിളിച്ചത് അഭിലാഷ് ചേട്ടനാണ് എന്നും ശ്രീപഥ് പറഞ്ഞിരുന്നു.
അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ, പ്രിയപ്പെട്ട ശ്രീപഥ് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരിക്കുകയാണ്. ഒരുപാട് സന്തോഷം എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. ശ്രീപഥിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മാളികപ്പുറം എന്ന സിനിമയിൽ പിയൂഷ് ഉണ്ണി എന്ന കഥാപാത്രത്തെയാണ് ശ്രീപഥ് അവതരിപ്പിച്ചത്.
കുഞ്ഞിക്കൂനൻ മിസ്റ്റർ ബട്ടലർ തുടങ്ങി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.
