Malayalam
എന്നും നിന്നോട് ചേർന്നിങ്ങനെ നിൽക്കാൻ എന്നെ അനുവദിക്കൂ… സൂഫിയുടെ ഹൃദയം കീഴടക്കിയ പെൺകുട്ടി
എന്നും നിന്നോട് ചേർന്നിങ്ങനെ നിൽക്കാൻ എന്നെ അനുവദിക്കൂ… സൂഫിയുടെ ഹൃദയം കീഴടക്കിയ പെൺകുട്ടി

സൂഫിയായെത്തി മലയാളികളുടെ ഹൃദയം കവർന്നെടുക്കയായിരുന്നു നടൻ ദേവ് മോഹൻ. സൂഫിയും സുജാതയിലെ സൂഫി ഇപ്പോൾ ഇതാ തന്റെ പ്രണയിനിയെ ആരാധകർക്ക് പരിചയപ്പെടുത്തുന്നു. തന്റെ പ്രണയത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയിരിക്കുന്ന കുറിപ്പ് വൈറലാകുകയാണ് .
നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവർഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.. ഒരു ജീവിതവും തന്ന്… നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട്… എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾ..
എന്നും നിന്നോട് ചേർന്നിങ്ങനെ നിൽക്കാൻ എന്നെ അനുവദിക്കൂ.. നിന്റെ സന്തോഷങ്ങളിൽ കൂടെനിന്ന് ആനന്ദിക്കാൻ.. നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാൻ..
പ്രിയപ്പെട്ടവരുടെ ആശീർവാദത്താൽ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ. ചുറ്റുമുള്ളവർ നമുക്കേകട്ടെ സ്നേഹവും കരുതലും
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...