മുന്‍ കാമുകനൊപ്പം ദീപിക!! എന്നാൽ അയാൾക്കൊപ്പം ഇനി വേണ്ടന്ന് ആരാധകര്‍
By
ദീപികയും രണ്‍ബീറും സിനിമയില്‍ വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ ലൈംഗികാരോപണ കേസിലെ പ്രതിയായ സംവിധായകന്റെ ചിത്രത്തിലൂടെ ആകരുതെന്നും ആരാധകര്‍ പറയുന്നു. സ്ത്രീകളെ ബഹുമാനിക്കാത്ത ആണ് അഹന്തയുടെ ചിത്രങ്ങള്‍ ചെയ്യുന്ന സംവിധായകനാണ് ലവ് രഞ്ജന്‍ എന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംവിധായകന്റെ അവസാനം പുറത്തു ഇറങ്ങിയ ചിത്രമായ സോനു കെ ടിറ്റു കി സ്വീറ്റി എന്ന ചിത്രം സ്ത്രീ വിരുദ്ധതയുടെ അങ്ങേയറ്റമാണെന്നാണ് നിരൂപക വാദം. ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് ദീപിക. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ നടിക്ക് നിരവധി ആരാധകരാണ് ഉള്ളത്. മുന്‍ കാമുകന് രണ്ബീറിനൊപ്പമാണ് നടിയുടെ അടുത്ത ചിത്രം. എന്നാല്‍ ആ ചിത്രത്തില്‍ അഭിനയിക്കരുതെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന്റെ സംവിധായകന് ലവ് രഞ്ജനെതിരെയാണ് ദീപിക ഫാന്‍സിന്റെ നിലപാട്.
depika-ranbeer
