Connect with us

നടൻ ദേബ് മുഖർജി അന്തരിച്ചു

Bollywood

നടൻ ദേബ് മുഖർജി അന്തരിച്ചു

നടൻ ദേബ് മുഖർജി അന്തരിച്ചു

പ്രശസ്ത നടൻ ദേബ് മുഖർജി അന്തരിച്ചു. 83 വയസായിരുന്നു. സംവിധായകൻ അയാൻ മുഖർജി, സുനിത എന്നിവരുടെ പിതാവാണ് ദേബ് മുഖർജി. സംബന്ധ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ദേബ് മുഖർജി സിനിമയിലെത്തിയത്.

ഏക് ബാർ മുസ്കുരാ ദോ, ജോ ജീത്താ വഹി സികന്ദർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. ദേബ് മുഖർജിയുടെ അമ്മയുടെ സഹോദരങ്ങളായിരുന്നു നടന്മാരായ അശോക് കുമാർ, അനൂപ് കുമാർ, ​ഗായകൻ കിഷോർ കുമാർ എന്നിവർ.

ഫിൽമാലയ സ്റ്റുഡിയോസ് സ്ഥാപകനും നിർമാതാവുമായ ശശധർ മുഖർജിയുടേയും സതീദേവിയുടേയും മകനാണ് ദേബ്. നടൻ ജോയ് മുഖർജി, സംവിധായകനും തിരക്കഥാകൃത്തുമായ ഷോമു മുഖർജി എന്നിവർ ദേബിന്റെ സഹോദരന്മാരാണ്. കജോൾ, റാണി മുഖർജി, ഷർബാനി മുഖർജി എന്നിവർ ബന്ധുക്കളാണ്.

കാജോളിന്റെ പിതാവ് ജോയ് മുഖർജിയുടെ സഹോദരൻ ദേബ് 1965 ൽ പുറത്തിറങ്ങിയ തു ഹി മേരി സിന്ദഗിയിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്, തുടർന്ന് ആൻസൂ ബാൻ ഗയേ ഫൂൽ, ദോ ആൻഖെയ്ൻ, മേം തുൾസി തേരേ ആങ്കൻ കി, ബാതോ ബാതോ മേം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

ആമിർ ഖാന്റെ ജോ ജീത വോഹി സിക്കന്ദറിലെ അഭിനയത്തിലൂടെയും അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി. ഷാഹിദ് കപൂർ നായകനായി 2009 ൽ പുറത്തിറങ്ങിയ കാമീനേയിലാണ് ദേബ് അവസാനമായി അഭിനയിച്ചത്.

More in Bollywood

Trending

Recent

To Top