News
തട്ടീം മുട്ടീം പരമ്പരയിലെ ആദിയുടെ അമ്മ നിര്യാതയായി
തട്ടീം മുട്ടീം പരമ്പരയിലെ ആദിയുടെ അമ്മ നിര്യാതയായി
മിനിസ്‌ക്രിന്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ തട്ടീം മുട്ടീം. സാധാരണ സീരിയലുകളുടെ അവതരണ രീതിയില്‍ നിന്നും വ്യത്യസ്തമായ സീരിയല്‍ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. പരമ്പരയിൽ ഏറെ പരിചിതനായ താരങ്ങളിലൊരാളാണ് സാഗര്‍ സൂര്യന്‍. മീനാക്ഷിയുടെ ആദിയേട്ടനെ അവതരിപ്പിച്ചായിരുന്നു സാഗര്‍ ഈ പരമ്പരയിലേക്ക് എത്തിയത്. സാഗര്‍ സൂര്യന്റെ അമ്മ അന്തരിച്ചുവെന്നുള്ള ദു:ഖവാര്‍ത്തയാണ് പുറത്തു വരുന്നത്. സ്‌ക്രീനില്‍ സാഗറിന്റെ അമ്മയായി അഭിനയിക്കുന്നത് മനീഷയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിയോഗത്തെക്കുറിച്ച് അറിയിച്ചത്. നിരവധി പേരാണ് മിനി സൂര്യന് ആദരാഞ്ജലി നേര്‍ന്ന് എത്തിയിട്ടുള്ളത്.
അമ്മയ്‌ക്കൊപ്പമുള്ള സാഗറിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സാഗറിനും സഗോദരനും അച്ഛനും അതിജീവിക്കാന്‍ കഴിയട്ടെയെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്. ഒന്നിന് പിന്നാലെ ഒന്നൊന്നായി വിയോഗ വാര്‍ത്തകള്‍ തേടിയെത്തുന്നതിന്റെ സങ്കടമായിരുന്നു ചിലര്‍ പങ്കുവെച്ചത്.
ഇന്നത്തെ ദിവസം തുടങ്ങിയത് വളരെ ദുഖകരമായ ഒരു വാർത്ത കേട്ടാണു …. തട്ടീം മുട്ടീം സീരിയലിൽ എന്റെ മകന്റെ വേഷം കൈകാര്യം ചെയ്യുന്ന ആദി എന്ന Sagar Suryan ന്റെ അമ്മ മിനി സൂര്യൻ (45 വയസ്സു) ഇന്നലെ രാത്രി മരണപ്പെട്ടു .അമ്മ എന്നല്ലാതെ ഒരിക്കല്പൊലും ആ മോൻ എന്നെ വിളിചിട്ടില്ല .അമ്മേ എന്ന ആ വിളിയിലുണ്ട് അവന് അമ്മയോടുളള സ്നേഹത്തിന്റെ ആഴം
പൊതുവെ പറയാറുണ്ടല്ലോ ആൺകുട്ടികൾക്ക് അമ്മയോടാകും കൂടുതൽ സ്നേഹമെന്ന്. സാഗറിനു അത് അഞ്ചാറുപടി കൂടി ഉയരത്തിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പാവം ആ കുഞ്ഞിനും അവന്റെ അനിയനും അച്ഛനും ഈ വിയോഗം താങ്ങാനുളള കരുത്തു സർവേശ്വരൻ കനിഞ്ഞു നൽകട്ടെ . ഈ കൊറോണ കാലത്തു എത്ര അപ്രതീക്ഷിത മരണങ്ങൾ. നിശ്ശബ്ദം പ്രാർത്ഥിക്കാനെ നിവർത്തിയുള്ളുയെന്നും മനീഷ കുറിച്ചിട്ടുണ്ട്.
