Malayalam
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരം കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. 44 വയസായിരുന്നു. അര്‍ബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി മിമിക്രി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ജയേഷ് പതിനൊേന്നാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലാല്‍ജോസിന്റെ മുല്ല എന്ന സിനിമയിലൂടെയാണ് ജയേഷ് സിനിമയിലെത്തിയത്.
സോള്‍ട്ട് ആൻഡ് പെപ്പര്‍ .പ്രേതം ടു, സു സു സുധി വാല്‍മീകം, പാസഞ്ചര്‍, ക്രേസി ഗോപാലന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, കരയിലേക്കൊരു കടല്‍ ദൂരം തുടങ്ങിയ സിനിമകളിലെ ജയേഷിന്റെ ചെറിയ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലും ജയേഷ് നിറ സാന്നിധ്യമായിരുന്നു. ജല്ലിക്കെട്ട് ആണ് അവസാനം തിയറ്ററുകളിലെത്തിയ ചിത്രം
സുനജയാണ് ഭാര്യ. ശിവാനി മകളാണ്. ജയേഷിന്റെ അഞ്ചുവയസുകാരന്‍ മകന്‍ സിദ്ധാര്‍ഥ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.സംസ്‌കാരം തിങ്കളാഴ്ച നടക്കും.
CELEBRITY DEATH
