Malayalam
കണ്ണിന് അസുഖം വന്നപ്പോള്‍ ബിഗ് ബോസ്സിലെ ആ മത്സരാർത്ഥികൾ വീട്ടില്‍ പോയിരുന്നു; തുറന്ന് പറഞ്ഞ് ദയ അശ്വതി
കണ്ണിന് അസുഖം വന്നപ്പോള്‍ ബിഗ് ബോസ്സിലെ ആ മത്സരാർത്ഥികൾ വീട്ടില്‍ പോയിരുന്നു; തുറന്ന് പറഞ്ഞ് ദയ അശ്വതി
ബിഗ് ബോസ് സീസണിലൂടെ മലയാളികളുടെ ഇടയില്‍ സുപരിചതയായ താരമാണ് ദയ അശ്വതി.
കഴിഞ്ഞ ദിവസമാണ് താരം പുതിയൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുന്നത്. ആദ്യ എപ്പിസോഡില്‍ തന്നെ സ്വന്തം കുടുംബത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചും ബിഗ് ബോസിനെ കുറിച്ചുമൊക്കെയായിരുന്നു ദയ പറഞ്ഞത്.
ദയയുടെ വാക്കുകള്‍ ഇങ്ങനെ..;
എന്റെ ഒര്‍ജിനല്‍ പേര് ദീപ എന്നാണ്. എന്ത് കൊണ്ട് പല പേരുകളിലേക്ക് മാറി എന്ന് ചോദിച്ചാല്‍ പല താരങ്ങളും അവരുടെ സ്വന്തം പേര് മാറ്റിയാണല്ലോ എത്തുന്നത്. അതുപോലെയാണ് ഞാനും അങ്ങനെ ഒരു രീതി എടുത്തത്. എന്റെ അമ്മയുടെ അനിയത്തി ദയ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടാണ് ഫേസ്ബുക്കില്‍ ആ പേര് കൊടുത്തത്.
കണ്ണിന് അസുഖം വന്നപ്പോള്‍ ഞാന്‍ എന്റെ വീട്ടില്‍ പോയിട്ടില്ല. ബിഗ് ബോസ് ഹൗസിലെ തന്നെ ആള്‍ക്കാരോടൊപ്പമാണ് ഞാന്‍ കഴിഞ്ഞത്. അവിടെ ഫോണില്ല, ടിവിയോ ഒന്നുമില്ലായിരുന്നു. സാന്ദ്ര, സുജോ, രഘു എല്ലാവരും കണ്ണിന് അസുഖം വന്നപ്പോള്‍ വീട്ടില്‍ പോയി.
