Malayalam Breaking News
വാഴ ഇലയില്‍ മഞ്ഞ ചരടില്‍ കോര്‍ത്ത താലി; സിന്ദുരവും പൂക്കളും; ദയ അശ്വതിയുടെ വിവാഹം കഴിഞ്ഞോ? ചിത്രം വൈറല്‍
വാഴ ഇലയില്‍ മഞ്ഞ ചരടില്‍ കോര്‍ത്ത താലി; സിന്ദുരവും പൂക്കളും; ദയ അശ്വതിയുടെ വിവാഹം കഴിഞ്ഞോ? ചിത്രം വൈറല്‍
ബിഗ് ബോസ് ഷോയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയില്‍ സജീവമായ ദയ ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ്. ബിഗ് ബോസില്‍ എത്തിയശേഷവും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്.
ഇപ്പോഴിതാ ദയ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രമാണ് തരംഗമാവുന്നത്. ദയയുടെ വിവാഹം കയറിഞ്ഞെന്നുള്ള സൂചനയാണ് പുറത്തുവരുന്നത് വാഴ ഇലയില്‍ മഞ്ഞ ചരടില്‍ കോര്‍ത്ത താലിയും സിന്ദുരവും കുറച്ച് പൂക്കളുമൊക്കെയുള്ള ചിത്രമായിരുന്നു. അമ്പലത്തില്‍ നിന്നും താലി പൂജിച്ചതാണെന്ന് വ്യക്തമാവുന്ന ചിത്രത്തിനൊപ്പം ‘ഈശ്വര ദേവീ എന്നെ നീ തന്നെ കാത്തോളണേ’… എന്ന അടിക്കുറിപ്പുമാണ് ദയ നല്‍കിയിരിക്കുന്നത്. ഇതോടെ കല്യാണം കഴിഞ്ഞോ? താലിയ്ക്കൊപ്പം പുടവ കൂടി വേണമായിരുന്നു തുടങ്ങി കമന്റുകളുമായി ആരാധകരുമെത്തി.
ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ദയ വരുത്തിയിട്ടില്ല. മാത്രമല്ല ഫേസ്ബുക്കിലൂടെ നിരന്തരം രസകരമായ പോസ്റ്റുകള്‍ പങ്കുവെക്കാറുമുണ്ട്. വൈകാതെ വിവാഹത്തെ കുറിച്ച് ദയ അശ്വതി മനസ് തുറക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട് സ്വദേശിനിയായ ദയ നേരത്തെ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. എന്നാല്‍ ഈ ബന്ധം വേര്‍പിരിഞ്ഞു. പതിനാറാം വയസിലായിരുന്നു ആദ്യ വിവാഹം.
ഇതിന് മുൻപ് ദയ സിന്ദൂരം ചാര്‍ത്തിയ ചിത്രം പങ്കുവച്ചതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞ് എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. തലയില്‍ മുല്ലപ്പൂ ചൂടിയെത്തിയതും, കഴുത്തിലെ പുതിയ മഞ്ഞ ചരടും ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ദയ അശ്വതിയുടെ വിവാഹം കൈഞ്ഞെന്നുള്ള വാർത്തകൾ പ്രചരിച്ചത് . ഇതിനെതിരെ ദയ അന്ന് എത്തിയിരുന്നു
അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യമായിരുന്നു ദയ അവസാനിപ്പിച്ചത് . ആദ്യ വിവാഹബന്ധത്തില്‍ നേരിടേണ്ടി വന്നിരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അടുത്തിടെ ദയ വെളിപ്പെടുത്തിയിരുന്നു. മക്കള്‍ രണ്ട് പേരും ഭര്‍ത്താവിനൊപ്പമാണ്. സിനിമകളില്‍ സൈഡ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ള ദയ ബ്യൂട്ടീഷ്യന് കോഴ്സ് പഠിച്ച് ബഹ്റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് ബിഗ് ബോസില്‍ മത്സരിക്കാനുള്ള അവസരം വരുന്നത്.
