ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാവായി ജയിംസ് ബോണ്ട് !!
ജയിംസ് ബോണ്ട് സീരിസിലെ ഇരുപത്തിയഞ്ചാം ചിത്രമായ ബോണ്ട് 25 ൽ നായകൻ ഡാനിയൽ ക്രെയ്ഗിന് പ്രതിഫലമായി ലഭിക്കുക 50 മില്യൺ പൗണ്ട്. അതായത് ഏകദേശം 450 കോടി രൂപ. അതോടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാവായി അദ്ദേഹം മാറും.
പ്രതിഫലത്തിനു പുറമേ ക്രെഡിറ്റിൽ നിർമാതാവായും ക്രെയ്ഗിന്റെ പേരുണ്ടാകും.
ചിത്രത്തിന്റെ പരസ്യവരുമാനത്തിന്റെ മോഡലായി ലഭിക്കുന്ന വകയിലാണ് ഈ ക്രെഡിറ്റ്.2015 ൽ തിയേറ്ററുകളിലെത്തിയ ‘സ്പെക്ട്രാ 007’ ഉൾപ്പടെ നാല് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ ക്രെയ്ഗ് നായകനായിരുന്നു.
ജെയിംസ് ബോണ്ടാകാന്‍ ഡാനിയല്‍ ക്രെയ്‍ഗിന് ലഭിക്കുക 450 കോടി രൂപയായിരിക്കും. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായകനായും മാറും ഡാനിയല്‍ ക്രെയ്‍ഗ്. പുതിയ ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത് ഡാനി ബോയിലാണ്. സ്ലംഡോഗ് മില്യണയറിലൂടെ മികച്ച സംവിധായകനുള്ള ഓസ്‍കര്‍ നേടിയ സംവിധായകനാണ് ഡാനി ബോയില്‍.
ക്രിസ്റ്റഫർ നൊലാൻ, ഡെനിസ് വില്ലെന്യു എന്നിവരും ക്രെയ്‌ഗിനൊപ്പം 25ാം പതിപ്പ‌് ബോണ്ടായി പരിഗണിച്ചിരുന്നു. സ്പെക്ട്രയിലെ പ്രകടനത്തിലെ ആവേശം മറക്കാത്ത ആരാധകരുടെ നിർബന്ധമാണ‌് ക്രെയ്‌ഗിൽ വീണ്ടും തോക്കേന്താൻ കാരണം.
