Connect with us

റസൂല്‍ പൂക്കുട്ടിയുടെ ‘ഒറ്റ’ കാണാന്‍ കുടുംബസമേതം തിയേറ്ററിലെത്തി മുഖ്യമന്ത്രി

Malayalam

റസൂല്‍ പൂക്കുട്ടിയുടെ ‘ഒറ്റ’ കാണാന്‍ കുടുംബസമേതം തിയേറ്ററിലെത്തി മുഖ്യമന്ത്രി

റസൂല്‍ പൂക്കുട്ടിയുടെ ‘ഒറ്റ’ കാണാന്‍ കുടുംബസമേതം തിയേറ്ററിലെത്തി മുഖ്യമന്ത്രി

ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ഒറ്റ’ കാണാന്‍ മുഖ്യമന്ത്രിയും കുടുംബവും തിയേറ്ററില്‍ എത്തി. രാഷ്ട്രീയ സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം ഏരീസ് പ്ലക്‌സിലാണ് മുഖ്യമന്ത്രിയും കുടുംബവും എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ, മകള്‍, പേരക്കുട്ടി , മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, മുന്‍ കേന്ദ്ര മന്ത്രി കെ. വി. തോമസ്, പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍, നടിമാരായ രേവതി, സോന നായര്‍, മേനക, തുടങ്ങിയവരും ചിത്രം കാണാന്‍ എത്തിയിരുന്നു.

ഒക്ടോബര്‍ 27നാണ് സിനിമ റിലീസ് ചെയ്തത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയം തുറന്ന് സംസാരിക്കുന്ന ചിത്രമാണ് ‘ഒറ്റ.’ രണ്ട് യുവാക്കളുടെ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമായി എത്തിയ ചിത്രമാണ് ഒറ്റ. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ഹരിഹരന്റെ യഥാര്‍ത്ഥ ജീവിതം കൂടിയാണ് ഒറ്റ എന്ന പ്രത്യേകതയുമുണ്ട്.

എം. ജയചന്ദ്രന്‍, പി ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്,ബെന്നി ദയാല്‍, അല്‍ഫോന്‍സ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സെഞ്ച്വറി ഫിലിംസാണ് ചിത്രം’ഒറ്റ ‘കേരളത്തിലെ ത്‌യേറ്ററുകളിലെത്തിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top