Connect with us

അവാർഡിൽ നിന്ന് ദിലീപും അലൻസിയറിനെയും പുറത്താക്കി സിനിമ പാരഡിസോ ക്ലബ് !! പരിഹസിച്ചു ഫാൻസ്‌… വ്യക്തമായ തെളിവുകളുള്ള അലൻസിയറിനെ ഒഴിവാക്കിയത് ന്യായീകരിക്കാമെങ്കിലും, എന്തിനാണ് കുറ്റാരോപിതൻ മാത്രമായ ദിലീപിനെ അപമാനിക്കുന്നതെന്നും ചോദ്യം….

Malayalam Breaking News

സിനിമ പാരഡിസോ ക്ലബ്ബിന്റെ അവാർഡുകളിൽ നിന്ന് ദിലീപിനെ പുറത്താക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നു. ആദ്യം അവാർഡിന് പരിഗണിക്കുകയും, പിന്നീട് ഒഴിവാക്കുകയും ചെയ്‌തതാണ്‌ സിനിമ പ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. ദിലീപിനെ മാത്രമല്ല അലൻസിയറിനെയും അവാർഡിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. വ്യക്തമായ തെളിവുകളോടെ പീഡന ആരോപണമുന്നയിക്കപ്പെട്ട അലൻസിയറിനെ പുറത്താക്കിയത് ന്യായീകരിക്കാമെങ്കിലും കുറ്റാരോപിതൻ മാത്രമായ ദിലീപിനെ എന്തിനാണ് പുറത്താക്കിയതെന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്.

ഒരാളുടെ വ്യക്തി ജീവിതം ചികഞ്ഞു നോക്കിയല്ല അവാർഡുകൾ കൊടുക്കേണ്ടതെന്നും, അഭിനയം മാത്രം നോക്കിയാകണമെന്നും അഭിപ്രായവുമായി രംഗത്തെത്തിയവരും കുറവല്ല. ബാലപീഡകനായിരുന്ന ചാർളി ചാപ്ലിനും, മയക്കു മരുന്നിന് അടിമയും അവസാന കാലത്ത് പീഡന ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ആളുമായ മൈക്കിൾ ജാക്‌സണുമൊക്കെ അവാർഡ് കൊടുത്തത് മറന്നോ എന്നും പ്രതിഷേധമുയർത്തുന്നവർ ചോദിക്കുന്നു. അതോ ഓസ്കാറിനേക്കാളും വലിയ അവാർഡാണോ സിനിമ പാരഡിസോ ക്ലബ്ബ് കൊടുക്കുന്നതെന്ന പരിഹാസവും എങ്ങും നിറഞ്ഞു കഴിഞ്ഞു.

ഈ കാര്യത്തിൽ മൂവി സ്ട്രീറ്റിനെ മാതൃകയാക്കണമെന്ന ഉപദേശവും സിനിമ പാരഡിസോ അഡ്മിൻസിന് ഇവർ നൽകുന്നുണ്ട്. ടാക്‌സ് വെട്ടിച്ച കേസിൽ അകപ്പെട്ട ഫഹദ് ഫാസിലിനെ അവാർഡിൽ ഉൾപ്പെടുത്തിയതിന് എന്ത് ന്യായീകരണമാണുള്ളതെന്ന് സിനിമ പാരഡിസോ ക്ലബ്ബ് വ്യക്തമാക്കണമെന്നും ആവശ്യമുന്നയിക്കുന്നവരുണ്ട്. കേസ് കോടതിയുടെ പരിഗണനയിൽ ആണെന്നിരിക്കെ വിധി പ്രഖ്യാപിക്കുന്ന ജഡ്ജുമാരായി സിനിമ പാരഡിസോ ക്ലബ്ബിന്റെ അഡ്മിന്മാർ മാറിയതിനെതിരെ ഗ്രൂപ്പിൽ തന്നെ പൊട്ടിത്തെറികളുണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ ആളുകളുടെ അഭിപ്രായം മാത്രമാണിതെന്നും, ഒരു പോൾ എങ്കിലും വെക്കാമായിരുന്നുവെന്നും മിക്കവരും അഭിപ്രായപ്പെട്ടു.

മുൻപും ഇത്തരം നിലപാടുകൾ സിനിമ പാരഡിസോ ക്ലബ് കൈക്കൊണ്ടിട്ടുണ്ട്. പാർവതിയുടെ മമ്മൂട്ടിക്കെതിരെയുള്ള പരാമർശം വന്നപ്പോഴും മലയാള സിനിമയിലെ ഒരു വിഭാഗത്തിനെ മാത്രം പൊക്കി നടക്കുന്ന നിലപാടായിരുന്നു ഈ ഗ്രൂപ്പിന്റേത്. എതിർത്തു കമന്റിടുന്നവരെയും മറ്റും ഗ്രൂപ്പിൽ നിന്ന് പുറത്താക്കുന്ന രീതിയും അവർ പിന്തുടർന്നിരുന്നു. അവരുടെ നിലപാടുകൾ എല്ലാം അംഗീകരിച്ചോളണമെന്നും, ബാക്കിയുള്ളവർ ഗ്രൂപ്പിന് പുറത്താണെന്നുമുള്ള ഈ രീതി ഒരുപാട് ട്രോളുകൾക്കും പ്രതിഷേധത്തിനും കാരണമാകുകയും ചെയ്‌തിരുന്നു.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top