Connect with us

പ്രിയ ലാലിന് പിറന്നാള്‍ ആശംസകള്‍; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി

Malayalam

പ്രിയ ലാലിന് പിറന്നാള്‍ ആശംസകള്‍; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി

പ്രിയ ലാലിന് പിറന്നാള്‍ ആശംസകള്‍; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയ ലാലിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് അദ്ദേഹം കുറിച്ചത്. ഇന്ന് കൊച്ചുകുട്ടികള്‍ വരെ സ്‌നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ തലേ ദിവസം തന്നെ ആരാധകര്‍ ആഘോഷമാക്കാന്‍ തുടങ്ങി. ആരാധകര്‍ മാത്രമല്ല, സിനിമാ ലോകം ഒന്നടങ്കമാണ് മലയാള സിനിമയുടെ രാജാവിന്റെ മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്.

പതിവ് പോലെ തന്നെ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മമ്മൂട്ടിയും എത്തി. കൃത്യം രാത്രി 12 മണിക്ക് തന്നെ മമ്മൂട്ടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട് അദ്ദേഹം. മോഹന്‍ലാലിനെ ചേര്‍ത്ത് നിര്‍ത്തി കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ സ്വന്തം ഇച്ചാക്ക പങ്കുവെച്ചിരിക്കുന്നത്.

അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഒരു വലിയ ബ്രാന്‍ഡായി മോഹന്‍ലാല്‍ എന്ന പേര് മാറി. ബോക്‌സ് ഓഫിസ് കണക്കുകളിലും മോഹന്‍ലാല്‍ ചിത്രങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു. മോഹന്‍ലാലിന്റെ ‘പുലിമുരുകനാ’ണ് 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രം. 2019 ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ 200 കോടി ക്ലബിലും ഇടംനേടി. നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ തുടങ്ങി മോഹന്‍ലാല്‍ സ്വന്തമാക്കിയ അംഗീകാരങ്ങളുടെ പട്ടിക നീളുന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നതെങ്കിലും അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം 1978ലെ തിരനോട്ടം ആണ്. ഒരു ഹാസ്യ കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയിരുന്നില്ല.

വില്ലനായി അഭിനയിച്ച ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം. വില്ലനായി എത്തി നായകനായി വളര്‍ന്ന് മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടാന്‍ അദ്ദേഹത്തിനായി. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കുകയാണ് ആരാധകരുടെ പ്രിയപ്പട്ട ലാലേട്ടന്‍.

More in Malayalam

Trending

Recent

To Top