Connect with us

കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങിയ മലയാള താരങ്ങളെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Malayalam

കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങിയ മലയാള താരങ്ങളെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങിയ മലയാള താരങ്ങളെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കാന്‍ ചലച്ചിത്ര മേളയില്‍ മലയാളക്കരയുടെ യശസ്സുയര്‍ത്തിപ്പിടിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിച്ച് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചത്.

കാനില്‍ പിയര്‍ ആഞ്ജിനോ എക്‌സലെന്‍സ് ഇന്‍ സിനിമാറ്റോഗ്രഫി ബഹുമതി ലഭിച്ച സന്തോഷ് ശിവന്‍, ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ ‘ആള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെയാണ് ആദരിച്ചത്.

ഇന്ത്യന്‍ സിനിമയുടെ യശസ്സുയര്‍ത്തിയ മറ്റ് കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന മുഖ്യമന്ത്രി കലാജീവിതത്തില്‍ ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയും വികസന കോര്‍പറേഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

കുവൈറ്റ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ താരങ്ങള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു.

സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവന്‍കുട്ടി, ശ്രീ. എ . എ.റഹീം എം.പി. ബഹു. തിരുവനന്തപുരം മേയര്‍ ശ്രീമതി ആര്യ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ശ്രീ. രാജന്‍ ഖോബ്രഗഡെ ഐ.എ.എസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ശ്രീമതി എന്‍. മായ ഐ.എഫ്.എസ്., കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീ. ഷാജി എന്‍. കരുണ്‍, കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. മധുപാല്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ശ്രീ. പ്രേംകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സെക്രട്ടറി ശ്രീ.സി.അജോയ് നന്ദി പ്രകാശിപ്പിച്ചു.

More in Malayalam

Trending

Recent

To Top