Malayalam Breaking News
കലാഭവൻ മണിയുടെ ഓർമകളുണർത്തി ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പുതിയ പോസ്റ്റർ ..
കലാഭവൻ മണിയുടെ ഓർമകളുണർത്തി ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പുതിയ പോസ്റ്റർ ..
By
കലാഭവൻ മണിയുടെ ഓർമകളുണർത്തി ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പുതിയ പോസ്റ്റർ ..
ചാലക്കുടിയുടെ താളമായിരുന്ന കലാഭവൻ മണിയെ വെള്ളിത്തിരയിൽ പുനരാവിഷ്കരിക്കുകയാണ് വിനയൻ , ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെ . സെപ്റ്റംബറിൽ റിലീസ് ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം ഹിറ്റാണ്. കാരണം , കലാഭവൻ മണി പാടിയ ഗാനമാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ചാലക്കുടിയിലെ 500 ഓളം വരുന്ന ഓട്ടോ തൊഴിലാളികളുടെ സഹകരണത്തോടെ ചിത്രീകരിച്ച ഗാനം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ യുട്യൂബിൽ ട്രെൻഡിങ്ങിൽ 4 സ്ഥാനത്തെത്തിയിരുന്നു. നിരവധി പോസ്റ്ററുകൾ അണിയറ പ്രവർത്തകർ ഇറക്കിയെങ്കിലും അതിൽ നിന്നും തീർത്തും വെത്യസ്തമായ ഒരു പോസ്റ്ററാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് .
കലാഭവൻ മണിയുടെയും മണിയായി വേഷമിടുന്ന രാജാമണിയുടെയും ചിത്രവുമായാണ് പുതിയ പോസ്റ്ററിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ ഹണി റോസും ധർമജനും തുടങ്ങി നിരവധി അഭിനേതാക്കൾ അണി നിരക്കുന്നുണ്ട്.
chalakudikaaran movie new poster
