Malayalam
കർണാടകയിൽ സിനിമാടിക്കറ്റിനും ഒടിടി സബ്സ്ക്രിപ്ഷനും ചെലവേറും; സെസ് ഏർപ്പെടുത്താനുള്ള ബില്ല് പാസാക്കി
കർണാടകയിൽ സിനിമാടിക്കറ്റിനും ഒടിടി സബ്സ്ക്രിപ്ഷനും ചെലവേറും; സെസ് ഏർപ്പെടുത്താനുള്ള ബില്ല് പാസാക്കി

കർണാടകയിൽ സിനിമാടിക്കറ്റിനും ഒടിടി സബ്സ്ക്രിപ്ഷൻ ഫീസിനും സെസ് ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബിൽ നിയമസഭ പാസാക്കി. രണ്ട് ശതമാനം വരെയാണ് സെസ് ഏർപ്പെടുത്തുന്നത്.
കർണാടക സിനി ആൻഡ് കൾച്ചറൽ വർക്കേഴ്സ് വെൽഫെയർ ബിൽ 2024 എന്ന പേരിലാണ് ബിൽ അവതരിപ്പിച്ചത്. സംസ്ഥാനത്ത് സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമപദ്ധതി രൂപവത്കരിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണിത്.
ഇതോടെ സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്സ്ക്രിപ്ഷനും സംസ്ഥാനത്ത് ചെലവേറും. ഏഴ് അംഗങ്ങളുള്ള ക്ഷേമബോർഡ് രൂപവത്കരിക്കാനും ബിൽ ലക്ഷ്യമിടുന്നു.
കർണാടകത്തിൽ നടീനടന്മാരും സാങ്കേതികവിദഗ്ധരും ഉൾപ്പെടെ 2355 പേർ സിനിമാമേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഐകകണ്ഠ്യേനയാണ് ബിൽ പാസാക്കിയതെന്ന് തൊഴിൽവകുപ്പുമന്ത്രി സന്തോഷ് എസ്. ലാഡ് അറിയിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...