Actor
ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ്
ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ്
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം നടത്തിയെന്ന് ആരോപിച്ച് വലിയ വിവാദങ്ങൾ നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ വരുന്നത്. എന്നാൽ ഇപ്പോഴിതാ നടനെതിരെ കേസെടുത്തിരിക്കുകയാണ്. എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.
ഹൈദരാബാദ് സ്വദേശിയായ അഭിഭാഷകൻ ലാൽ ചൗഹാനാണ് നടനെതിരെ പരാതി നൽകിയത്. നടൻ സൂര്യയുടെ ‘റെട്രോ’ എന്ന സിനിമയുടെ പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുത്ത സിനിമാ നടൻ ആദിവാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നും അവരെ ഗുരുതരമായി അപമാനിച്ചെന്നുമായിരുന്നു ആരോപണം.
‘കശ്മീർ ഇന്ത്യയുടേതാണ്, കശ്മീരികൾ നമ്മുടേതും. പാകിസ്താന് സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ കഴിയുന്നില്ല. അവർക്ക് വെള്ളവും വൈദ്യുതിയുമില്ല. പാകിസ്താനെ ഇന്ത്യ ആക്രമിക്കേണ്ട കാര്യമില്ല. പാകിസ്താനികൾക്ക് അവരുടെ സർക്കാരിനെ മടുത്തു. അത് തുടർന്നാൽ പാകിസ്താനികൾ തന്നെ അവരെ ആക്രമിക്കും.
500 വർഷങ്ങൾക്ക് മുമ്പ് ഗോത്രവർഗക്കാർ ചെയ്തതുപോലെയാണ് അവർ പെരുമാറുക, സാമാന്യബുദ്ധി ഉപയോഗിക്കാതെ ആക്രമിക്കും. നമ്മൾ മനുഷ്യരായി ഐക്യത്തോടെ നിൽക്കുകയും പരസ്പരം സ്നേഹിക്കുകയും വേണം. നമ്മൾ എപ്പോഴും മനുഷ്യരായി മുന്നോട്ട് പോകുകയും ഐക്യത്തോടെ തുടരുകയും വേണം. വിദ്യാഭ്യാസം വളരെ പ്രധാനമാണ് എന്നായിരുന്നു പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് റെട്രോയുടെ പ്രൊമോഷൻ പരിപാടിയിൽവിജയ് ദേവരകൊണ്ടയുടെ വാക്കുകൾ.
