Bollywood
ഫോൺ തട്ടിപ്പറിച്ചു ;സൽമാൻ ഖാനെതിരെ പരാതി !!!
ഫോൺ തട്ടിപ്പറിച്ചു ;സൽമാൻ ഖാനെതിരെ പരാതി !!!
ബോളിവുഡ് താരം സല്മാന് ഖാനെതിരെ ഫോൺ തട്ടിയെടുത്തതായി പൊലീസില്‍ പരാതി. തന്റെ ഫോണ്‍ സല്മാന് ഖാന് തട്ടിയെടുത്തതായി കാണിച്ച് ആരാധകനാണ് ഡിഎന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് മുംബെെ തക്ക് റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച വെെകുന്നേരം സെെക്ലിംഗിനായി ഇറങ്ങിയ സല്‍മാന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചതായാണ് പരാതി. പൊലീസ് സ്റ്റേഷനില്‍ പരാതി വന്നതിന് പിന്നാലെ സല്‍മാന്റെ അനുവാദമില്ലാതെ ഫോണില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചതായി കാട്ടി താരത്തിന്റെ ബോഡിഗാര്‍ഡും പരാതി നല്‍കിയിട്ടുണ്ട്.
ദബാംഗ് 3യുടെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ സല്മാന് ഖാന്. കഴിഞ്ഞ ദിവസം അടുത്തതായി പുറത്ത് വരുന്ന സല്മാന് ചിത്രം ഭാരതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ഈ വര്‍ഷം റിലീസാകുന്ന സിനിമകളില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഭാരത്.
കത്രീന കൈഫ്, ദിഷ പാറ്റാനി, തബു എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ടൈഗര്‍ സിന്ധാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍ സല്മാന്ഖാന്, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിനായി വിശാല്‍ ശേഖര്‍ ടീം സംഗീതമൊരുക്കുന്നു.
ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കുന്ന ഒരു കിടിലന്‍ മാസ് ചിത്രമായിരിക്കും ഭാരതെന്നാണ് സൂചന. സല്മാന് ഖാന് ഫിലിംസ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നത്.
case against salmaan khan
