Connect with us

സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു, മേജർരവിയ്ക്കെതിരെ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, എന്നിവർക്ക് പരാതി നൽകി വിരമിച്ച സൈനികൻ

Malayalam

സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു, മേജർരവിയ്ക്കെതിരെ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, എന്നിവർക്ക് പരാതി നൽകി വിരമിച്ച സൈനികൻ

സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു, മേജർരവിയ്ക്കെതിരെ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, എന്നിവർക്ക് പരാതി നൽകി വിരമിച്ച സൈനികൻ

നടനായും നിർമാതാവായും സംവിധായകനായും എല്ലാത്തിനുപരി റിട്ടേർഡ് ഇന്ത്യൻ ആർമി ഓഫീസർ എന്ന നിലയിലും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനാണ് എകെ രവീന്ദ്രൻ നായരെന്ന മേജർ രവി. സമകാലിക വിഷയങ്ങളിലും രാഷ്ട്രീയ നിലപാടുകളും ഉറക്കെ വിളിച്ച് പറയാറുള്ള മേജർ രവിയ്ക്കെതിരെ കടുത്ത വിമർശനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

ഇപ്പോഴിതാ നടനെതിരെ കേസ് വന്നിരിക്കുകയാണ്. സൈന്യത്തിൽ നിന്നും വിരമിച്ച ആർഎ അരുൺ എന്നയാളാണ് പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപി, വയനാട് എസ്പി എന്നിവർക്ക് പരാതി നൽകിയത്. വയനാട് ദുരന്തബാധിത പ്രദേശം സന്ദർശിക്കാൻ സൈനിക യൂണിഫോമിൽ എത്തിയതിനാണ് മേജർ രവിക്കെതിരെ പരാതി.

സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു എന്നാണ് പരാതി. ഡിഫൻസ് സർവ്വീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്നും വിരമിച്ചയാൾ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്.

സൈനിക യൂണിഫോം ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് മേജർ രവിയുടെ പ്രവർത്തി. ഇത് സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തും. ദേശസുരക്ഷയ്ക്ക് ഭീ ഷണിയാണ്. മേജർ രവിയ്ക്കെതിരെ നടപടിയെടുത്ത് ഇന്ത്യൻ മിലിട്ടറി യൂണിഫോമിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം എന്നും പരാതിയിൽ പറയുന്നു.

ഇന്നലെയായിരുന്നു ലഫ്റ്റനന്റ് കേണൽ മോഹൻലാലിനൊപ്പം മേജർ രവി സൈനിക യൂണിഫോമിൽ വയനാട്ടിലെ ദുരന്തമുഖത്ത് എത്തിയത്. നിലവിൽ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ആണ് മേജർ രവി. വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചത്. മുണ്ടക്കൈ സ്‌കൂൾ പുതുക്കി പണിയുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഇന്നലെ പ്രഖ്യാപിച്ചത്.

അതേസമയം, ​ദുരന്തമുഖത്ത് നിന്നുള്ള മേജർ രവിയുടെ സെൽഫിയും വിവാദമായിരുന്നു. പി.ആർ.ഒ ഡിഫൻസ് കൊച്ചി എന്ന എക്‌സ് പേജിലാണ് മേജർ രവി സെൽഫിക്ക് പോസ് ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ചവിട്ടി നിൽക്കുന്ന മണ്ണിനടിയിൽ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും. അങ്ങനെയുള്ള ദുരന്ത ഭൂമിയിലെത്തി സെൽഫിയെടുക്കാൻ എങ്ങനെ തോന്നി.

ഇങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അത് നിങ്ങൾക്ക് അറിയില്ലേ…ഒന്നുമില്ലെങ്കിലും നിങ്ങളൊരു സൈനികനല്ലേ എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ കടുത്ത വിമർശനം ഉയർന്ന വേളയിലും ഈ വിഷയത്തിൽ മേജർ രവി ഇതുവരെ പ്രതികരിച്ചിട്ടില്ല.

More in Malayalam

Trending

Recent

To Top