Connect with us

സമൂഹ മാധ്യമത്തിലെ ട്രെൻഡിങ് ബോട്ടില്‍കാപ് ചാലഞ്ച് ഏറ്റെടുത്ത് മോളിവുഡിന്റെ നീരജ് മാധവ് ; കൈയടിച്ച് പാസ്സാക്കി സോഷ്യൽ മീഡിയ

Actor

സമൂഹ മാധ്യമത്തിലെ ട്രെൻഡിങ് ബോട്ടില്‍കാപ് ചാലഞ്ച് ഏറ്റെടുത്ത് മോളിവുഡിന്റെ നീരജ് മാധവ് ; കൈയടിച്ച് പാസ്സാക്കി സോഷ്യൽ മീഡിയ

സമൂഹ മാധ്യമത്തിലെ ട്രെൻഡിങ് ബോട്ടില്‍കാപ് ചാലഞ്ച് ഏറ്റെടുത്ത് മോളിവുഡിന്റെ നീരജ് മാധവ് ; കൈയടിച്ച് പാസ്സാക്കി സോഷ്യൽ മീഡിയ

ഇയര്‍ബാക്ക് ചാലഞ്ച്, കീകി ചാലഞ്ച്. ഐസ് ബക്കറ്റ് ചലഞ്ച് എന്നിവയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ഒരുയിനം ചാലഞ്ച്. ബോട്ടിൽ ക്യാപ് ചാലഞ്ച് എന്നാണ് ഇതറിയപ്പെടുന്നത് . ഹോളിവുഡ് താരം ജോസണ്‍ സ്റ്റാതമും പോപ്പ് ഗായകന്‍ ജോണ്‍ മെയ്‌റുമാണ് പുതിയ ചലഞ്ചുമായി സമൂഹ മാധ്യമം വഴി ആദ്യം എത്തിയത്. ഇത് ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റുപിടിച്ചിരിക്കുകയാണ്.

ചലഞ്ച് ഏറ്റെടുത്ത് നിരവധി സെലിബ്രിറ്റികളാണ് സമൂഹ മാധ്യമങ്ങളില്‍ ഇവർക്ക് പിന്നാലെ എത്തുന്നത് . കഴിഞ്ഞ ദിവസം ഇന്ത്യയിൽ ഇതാദ്യം ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ഏറ്റെടുത്തത് . മികച്ച പ്രതികരണമാണ് അദ്ദേഹത്തിന്റെ ഈ ചലഞ്ചിന് നിമിഷ നേരം കൊണ്ട് ലഭിച്ചത് . ചാലഞ്ച് ഏറ്റെടുത്ത് മണിക്കൂറുകൾക്കുളിൽ സോഷ്യൽ മീഡിയ ഒന്നടങ്കം അത് ഏറ്റെടുത്തിരുന്നു . താരത്തിന് ചാലഞ്ചിന് നിരവധി താരങ്ങളാണ് കമന്റുകളുമായി രംഗത്തെത്തിയത് . ഇപ്പോഴിതാ അക്ഷയ്കുമാറിന് പിന്നാലെ മലയാളത്തില്‍ നിന്നും നീരജ് മാധവും എത്തിയിരിക്കുകയാണ് ചാലഞ്ചുമായി .

ഇതത്ര എളുപ്പമല്ലെന്നും അക്ഷയ്കുമാറില്‍ നിന്നും ജോണ്‍ സ്റ്റാത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചാലഞ്ച് ഏറ്റെടുത്തതെന്നും നീരജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം ബോട്ടില്‍ കാപ് ചാലഞ്ചിന്റെ വീഡിയോ തനിക്ക് നേരിട്ട് അയച്ചാല്‍ അതില്‍ എറ്റവും മികച്ചവ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്യാമെന്നും ആരാധകരോട് നടന്‍ പറഞ്ഞു. നേരത്തെ കോളിവുഡില്‍ നിന്നും ആക്ഷന്‍ കിംഗ് അര്‍ജുനും ചലഞ്ച് ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു.

bottle cap challenge- neerajmadhav-social media-

Continue Reading
You may also like...

More in Actor

Trending

Recent

To Top