ഐശ്വര്യ അഭിഷേക്കിനെ നോക്കിയ നോട്ടം കണ്ടോ? ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി ബോളിവുഡ് ദീപാവലി ആഘോഷ രാവ്
ദീപങ്ങളുടെ ഉത്സവമായാ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബോളിവുഡ് . സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഉത്സവം ഗംഭീരമാക്കാനുളള ആവേശത്തിലാണ് താരങ്ങള്‍. ആരാധകര്‍ക്ക് താരങ്ങള്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ലെങ്കിലും പുറത്തുവരുന്ന ആഘോഷ ചിത്രങ്ങളും മറ്റു അവര്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. മനീഷ് മല്‍ഹോത്ര സംഘടിപ്പിച്ച ദീപാവലി ആഘോഷ രാവിലേയ്ക്കാണ് ഈ തവണ ആരാധകരുടെ കണ്ണുടക്കിയത്.
ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ റായിയും അഭിഷേക്ക് ബച്ചനുമാണ് ഇപ്പോഴത്തെ അവരുടെ ചര്‍ച്ച വിഷയം.’ഐശ്വര്യ അഭിഷേക്കിനെ നോക്കിയ നോട്ടം കണ്ടോ, അവര്‍ തമ്മില്‍ എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു’ അങ്ങനെ നീളുന്നു ആരാധക കമന്റുകള്‍.
അനന്യ പാണ്ഡെയ്, ആദിത്യ കപൂര്‍ എന്നിവര്‍ ഒരുമിച്ച് നിന്നു ചിത്രങ്ങള്‍ക്കു പോസ് ചെയ്തതു ശ്രദ്ധിക്കാനും ആരാധകര്‍ മറന്നില്ല. ‘ ഇവരെ ഒരുമിച്ച് കാണാന്‍ നന്നായിരിക്കുന്നു’ എന്നാണ് ആരാധകരുടെ അഭിപ്രായം.
കത്രീന കൈഫ്, വിക്കി കൗശല്‍,കരണ്‍ ജോഹര്‍, കിയാര അദ്വാനി, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, മാളവിക മോഹനന്, ആയുഷ് ശര്‍മ, അര്‍പിത ഖാന്, വരുണ്‍ ധവാന്,നവ്യ നവേലി നന്ദ, ശനായ കപൂര്‍, ജാന്‍വി കപൂര്‍, സുഹാന ഖാന്, സാറാ അലി ഖാന് എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
