വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ബോളിവുഡ് നടന് മിഥുന് ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു!
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ബോളിവുഡ് നടന് മിഥുന് ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു!
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ബോളിവുഡ് നടന് മിഥുന് ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു!
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ബോളിവുഡ് നടന് മിഥുന് ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഒഷിവാര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
2015 മുതല്‍ 2018 വരെ യുവതിയുമായി മഹാക്ഷയ് ചക്രവര്‍ത്തിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ അന്ധേരി വെസ്റ്റിലെ ആദര്‍ശ് നഗറില്‍ മഹാക്ഷയ് വാങ്ങിയ ഫ്ലാറ്റില്‍ താന്‍ പോയിട്ടുണ്ടെന്ന് പറഞ്ഞ യുവതി അവിടെ വച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി തന്നെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും താന്‍ ഗര്‍ഭിണി ആയപ്പോള്‍ മരുന്നുകള്‍ നല്കി ഗര്‍ഭം അലസിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
മഹാക്ഷയോട് യുവതി വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടിയെന്നു പറഞ്ഞ യുവതി പിന്നീട് മഹാക്ഷയ് യെ വിളിച്ചപ്പോള്‍ അമ്മ യോഗിത ബാലി തന്നെ ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. തുടര്‍ന്ന് മഹാക്ഷയ് ക്കും യോഗിതക്കുമെതിരെ 2018 ജൂണില്‍ ബീഗംപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ആ വര്‍ഷം തന്നെ യുവതി സഹോദരനോടൊപ്പം ഡല്‍ഹിയിലേക്ക് താമസം മാറിയിരുന്നു.
ക്രൈംബ്രാഞ്ചിന് കൈമാറിയ കേസില്‍ മഹാക്ഷെയ്ക്കും അമ്മയ്ക്കും ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്ത് പരാതി നല്കാന് ഡല്‍ഹി കോടതി മാര്‍ച്ചില്‍ യുവതിയോട് നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ജൂലൈയില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...