Connect with us

ബോളിവുഡ് നടി പൂനം പാണ്ഡെ വിവാഹിതയാവുന്നു! വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത്

Bollywood

ബോളിവുഡ് നടി പൂനം പാണ്ഡെ വിവാഹിതയാവുന്നു! വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത്

ബോളിവുഡ് നടി പൂനം പാണ്ഡെ വിവാഹിതയാവുന്നു! വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത്

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയും സുഹൃത്തും സംവിധായകനുമായ സാം ബോംബെയും തമ്മില്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രം സാം ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ‘അവസാനം ഞങ്ങളത് ചെയ്തു’ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് കൊടുത്തിരിക്കുന്നത്.

ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ മോതിരം കാണിച്ച് കൊണ്ടുള്ള ചിത്രമായിരുന്നിത്. മികച്ച ഫിലീങ് എന്നായിരുന്നു സാമിന്റെ ചിത്രത്തിന് താഴെ പൂനം കമന്റിട്ടിരിക്കുന്നത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

എന്നാണ് വിവാഹമെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ലെങ്കിലും ഉടന്‍ തന്നെ ഉണ്ടാവുമൈന്നാണ് അറിയുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ലോക്ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നത്. മുംബൈയില്‍ രോഗം കൂടി വരുന്ന സാഹചര്യത്തില്‍ പൂനം പാണ്ഡെയും സുഹൃത്തും മുംബൈ മറൈന്‍ ഡ്രൈവിലൂടെ കാറില്‍ കറങ്ങി സഞ്ചരിച്ചെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്‌തെന്നായിരുന്നു അന്ന് വാര്‍ത്ത വന്നത്.

More in Bollywood

Trending

Recent

To Top