Connect with us

നിങ്ങളെ കണ്ട നിമിഷം തന്നെ പ്രണയത്തിലായി, താങ്കള്‍ക്ക് എന്നെ വിവാഹം കഴിക്കാമോ?വിവാഹാഭ്യര്‍ത്ഥന നടത്തി മാധ്യമപ്രവര്‍ത്തക അലേന

Bollywood

പൊതുവേദിയില്‍ വച്ച് സല്‍മാന്‍ ഖാനോട് വിവാഹാഭ്യര്‍ത്ഥന നടത്തി മാധ്യമപ്രവര്‍ത്തക അലേന . അബുദാബിയില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അലിന താരത്തോട് വിവാഹഭ്യര്‍ത്ഥന നടത്തിയത്.

”സല്‍മാന്‍ ഖാന്‍ നിങ്ങളോട് ഈ ചോദ്യം ചോദിക്കാന്‍ ഞാന്‍ ഹോളിവുഡില്‍ നിന്നും വന്നതാണ്. നിങ്ങളെ കണ്ട നിമിഷം തന്നെ പ്രണയത്തിലായി” എന്നാണ് അലേന സല്‍മാനോട് പറയുന്നത്.

”നിങ്ങള്‍ പറയുന്നത് ഷാരൂഖ് ഖാനെ കുറിച്ച് അല്ലല്ലോ” എന്നാണ് ഇത് കേട്ട സല്‍മാന്‍ തമാശയായി ചോദിച്ചത്. പിന്നാലെ ”സല്‍മാന്‍ താങ്കള്‍ക്ക് എന്നെ വിവാഹം കഴിക്കാമോ?” എന്ന് അലേന ചോദിക്കുകയായിരുന്നു. ”വിവാഹം ചെയ്യാനുള്ള എന്റെ പ്രായം കഴിഞ്ഞു, 20 വര്‍ഷം മുമ്പ് നിങ്ങളെ കാണേണ്ടതായിരുന്നു” എന്നാണ് ഇതിന് മറുപടിയായി സല്‍മാന്‍ പറയുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

More in Bollywood

Trending

Recent

To Top