വേലുപ്പിള്ള പ്രഭാകരനായി ബോബി സിംഹയെത്തുന്നു !! പ്രഭാകരന്റെ ജന്മദിനം പ്രമാണിച്ച് പ്രഖ്യാപിച്ച ഈ സിനിമ കാരണം ഇന്ത്യ ശ്രീലങ്ക ബന്ധം വഷളാകുമോ ?!
ശ്രീലങ്കയിലെ തമിഴ് പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം സിനിമയാകുന്നു. സിനിമയിൽ വേലുപ്പിള്ള പ്രഭാകരനായെത്തുന്നത് യുവ നടൻ ബോബി സിംഹയാണ്. നേരം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ബോബി മലയാളികൾക്കും സുപരിചിതനാണ്. Raging Tiger എന്നാണ് സിനിമയുടെ പേര്.
LTTE ചീഫ് പ്രഭാകരന്റെ വേഷത്തിൽ നാഷണൽ അവാർഡ് ജേതാവായ ബോബി സിംഹയെത്തുമ്പോൾ പ്രകടനത്തിന്റെ കാര്യത്തിൽ പ്രശ്നങ്ങളൊന്നുമില്ല. പക്ഷെ പ്രഭാകരനെ വെള്ള പൂശുന്ന സിനിമ ഇറങ്ങിയാൽ ശ്രീലങ്കൻ സർക്കാർ എങ്ങനെ പ്രതികരിക്കും എന്നുള്ള കാര്യത്തിൽ പല സംശയങ്ങളും ഉയരുന്നുണ്ട്. മാത്രമല്ല മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിലും LTTE എന്ന സംഘടനക്കും വേലുപ്പിള്ള പ്രഭാകരനുമുള്ള പങ്കും നിസ്സംശയം തെളിഞ്ഞതാണ്.
2009 ശ്രീലങ്കൻ സേനയുടെ വെടിയേറ്റ് വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെടുകയായിരുന്നു. പ്രഭാകരന്റെ മകനും പിടിയിലായ ശേഷം കൊല്ലപ്പെട്ടു. വലിയ മനുഷ്യവകാശ ലംഘനങ്ങളും ഈ അടിച്ചമർത്തലിനിടെ ശ്രീലങ്കയിൽ നടന്നിരുന്നു.
Bobby Simha to play LTTE leader Velupillai Prabhakaran in a biopic
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...