Connect with us

അമല പോളിനോട് എനിക്ക് എന്നും ബഹുമാനമാണ് ;ബിന്ദു മാധവി!

Tamil

അമല പോളിനോട് എനിക്ക് എന്നും ബഹുമാനമാണ് ;ബിന്ദു മാധവി!

അമല പോളിനോട് എനിക്ക് എന്നും ബഹുമാനമാണ് ;ബിന്ദു മാധവി!

നല്ലൊരു സിനിമയിറങ്ങുമ്പോൾ ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ് . എന്നാൽ ഒരു നടി ഇത്രയും പ്രേശ്നങ്ങൾ അതിജീവിച്ച് ഒരു സിനിമ ഈ വിജയം കൈവരിക്കുമ്പോൾ പ്രശംസിക്കാതെ വയ്യ . ആടൈ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ അമല പോളിന് ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും ഇത്രയേറ വെല്ലുവിളികള്‍ നേരിട്ട് അര്‍ധ നഗ്നയായി ആടൈ എന്ന ചിത്രം ചെയ്തതിന് അമലയെ പ്രശംസിക്കാത്തവരും ഇല്ല.

ആടൈ പോലൊരു സിനിമ വന്നാല്‍ അമല പോളിനെ പോലെ അത്തരമൊരു ശക്തമായ തീരുമാനമെടുത്ത് അതുപോലെ അഭിനയിക്കാന്‍ തയ്യാറാണെന്ന് ബിന്ദു മാധവി പറയുന്നു. പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ബിന്ദു.

പണം എനിക്ക് പ്രശ്‌നമല്ല. പണത്തിന് വേണ്ടിയല്ല ഞാന്‍ സിനിമ ചെയ്യുന്നത്. നല്ല കഥാപാത്രങ്ങള്‍ ലഭിയ്ക്കണം എന്ന നിര്‍ബന്ധമേ എനിക്കുള്ളൂ. ആടൈ എന്ന ചിത്രത്തിന് വേണ്ടി അമല പോള്‍ എടുത്ത പരിശ്രമം വളരെ വലുതാണ്. അമല പോളിനോട് എനിക്ക് എന്നും ബഹുമാനമാണ്

മാത്രമല്ല, ചിത്രം റിലീസ് ചെയ്യാന്‍ കഴിയാതെ സാമ്ബത്തിക പ്രതിസന്ധികള്‍ വന്നപ്പോള്‍ അമല പ്രതിഫലം മടക്കി നല്‍കി സിനിമ റിലീസ് ചെയ്തുവെന്നും കേട്ടു. ഇതുപോലൊരു സാഹചര്യം മുമ്ബൊരിക്കല്‍ എനിക്കും ഉണ്ടായിട്ടുണ്ട്.- ബിന്ദു മാധവി പറഞ്ഞു.

bindu madhavi talk about amala paul aadai movie

More in Tamil

Trending

Recent

To Top