Malayalam
‘അനുഗ്രഹപൂര്‍വ്വമുള്ള ആ തലോടല്‍ ഇപ്പോഴുമുണ്ട് കവിളത്ത്’;ബിജിബാല്‍
‘അനുഗ്രഹപൂര്‍വ്വമുള്ള ആ തലോടല്‍ ഇപ്പോഴുമുണ്ട് കവിളത്ത്’;ബിജിബാല്‍
‘വാത്സല്യമാണ് അദ്ദേഹത്തിന്. അനുഗ്രഹപൂര്‍വ്വമുള്ള ആ തലോടല്‍ ഇപ്പോഴും കവിളത്തുണ്ടെന്ന് ബിജിബാല്‍. അന്തരിച്ച പ്രിയ സംഗീത സംവിധായകന്‍ എം.കെ അര്‍ജുനനെ അനുസ്മരിക്കുകയാണ് ബിജിബാല്‍
‘വാത്സല്യമാണ് അദ്ദേഹത്തിന്. അനുഗ്രഹപൂര്‍വ്വമുള്ള ആ തലോടല്‍ ഇപ്പോഴുമുണ്ട് കവിളത്ത്. പഞ്ഞിക്കെട്ട് പോലെ പതുപതുത്ത ഒരാള്‍. അത്ര തന്നെ മൃദു ആയൊരാള്‍. ചമ്പകത്തെകള്‍ പൂത്ത പോലെ സുന്ദരമായൊരാള്‍. പ്രിയപ്പെട്ട അര്‍ജ്ജുനന്‍ മാസ്റ്റര്‍.’ ബിജി ബാല്‍ ഫേസ് ബുക്കിൽ കുറിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം
കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.
bijipal
