Connect with us

താൻ എന്ത് കിഴങ്ങനാടോ.. ആ ചെറുക്കനുള്ളതിന്റെ പകുതി വാഴപ്പിണ്ടി കാണിക്ക്; വാക്പോര് നടത്തി ഓരോരുത്തരെയായി പുറത്താക്കിയ ശേഷം ഏറ്റവും അവസാനം സംഭവിച്ചത്; റോൺസനെ പച്ചയ്ക്ക് തെറിവിളിച്ച് ബ്ലെസ്ലി!

TV Shows

താൻ എന്ത് കിഴങ്ങനാടോ.. ആ ചെറുക്കനുള്ളതിന്റെ പകുതി വാഴപ്പിണ്ടി കാണിക്ക്; വാക്പോര് നടത്തി ഓരോരുത്തരെയായി പുറത്താക്കിയ ശേഷം ഏറ്റവും അവസാനം സംഭവിച്ചത്; റോൺസനെ പച്ചയ്ക്ക് തെറിവിളിച്ച് ബ്ലെസ്ലി!

താൻ എന്ത് കിഴങ്ങനാടോ.. ആ ചെറുക്കനുള്ളതിന്റെ പകുതി വാഴപ്പിണ്ടി കാണിക്ക്; വാക്പോര് നടത്തി ഓരോരുത്തരെയായി പുറത്താക്കിയ ശേഷം ഏറ്റവും അവസാനം സംഭവിച്ചത്; റോൺസനെ പച്ചയ്ക്ക് തെറിവിളിച്ച് ബ്ലെസ്ലി!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഓരോ ദിവസവും മികച്ച കണ്ടന്റോടെയാണ് മുന്നേറുന്നത്. ക്യാപ്റ്റൻസി ടാസ്ക്കായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിനെ ആവേശത്തിലാക്കിയത്. ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് ഇത്തവണ മത്സരിക്കാൻ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്.

ഓരോ ഘട്ടം കഴിയുമ്പോഴാണ് പലരുടേയും മുഖം മൂടികൾ അഴിഞ്ഞ് വീഴുക. അത്തരത്തിലുള്ള ചില മുഖം മൂടികൾ ക്യാപ്റ്റൻസി ടാസ്ക് കഴിഞ്ഞതോടെ അഴിഞ്ഞ് വീണു. കൂടാതെ ഒട്ടും പ്രതികരിക്കില്ലെന്ന് കരുതിയ പലരും ശക്തമായി തിരിച്ചടിച്ച് പ്രതികരിച്ച് ജനങ്ങളു‍ടെ കൈയ്യടി നേടി.

ക്യാപ്റ്റൻസി ടാസ്കിന് ശേഷം വിജയം നേടിയത് ജാസ്മിനായിരുന്നു. അടുത്ത ആഴ്ചയിലെ ക്യാപ്റ്റനാകാനുള്ള അവസരം മാത്രമല്ല ഒരു നോമിനേഷൻ ഫ്രീ കാർഡും ജാസ്മിന് ലഭിച്ചിട്ടുണ്ട്. അതെല്ലാം തന്നെ തുടർന്നങ്ങോട്ട് വീട്ടിൽ പൊരുതി നിൽക്കാൻ ജാസ്മിന് ഉപകരിക്കും.

ക്യാപ്റ്റൻസി ടാസ്ക്കിൽ ധന്യ, സുചിത്ര, ലക്ഷ്മിപ്രിയ, സൂരജ്, റോൺസൺ, ജാസ്‍മിൻ, നിമിഷ എന്നിവരായിരുന്നു മത്സരിച്ചത്. ആക്റ്റിവിറ്റി ഏരിയയിൽ ഒരു സംവാദമായിരുന്നു മത്സരാർഥികൾക്ക് വേണ്ടി ബി​ഗ് ബോസ് നടത്തിയത്.

വാക്പോര് നടത്തി ഓരോരുത്തരെയായി പുറത്താക്കിയ ശേഷം ഏറ്റവും അവസാനം ടാസ്ക്കിൽ അവശേഷിക്കുന്ന വ്യക്തിയാണ് ക്യാപ്റ്റനാവുക എന്നതായിരുന്നു ​ഗെയിം. ചെയ്ത തെറ്റുകളും പോരായ്മകളും എടുത്ത് കാട്ടി ഒരോരുത്തരെ ഭൂരിപക്ഷ അടിസ്ഥാനത്തിൽ പുറത്താക്കുകയായിരുന്നു. ആദ്യം പുറത്തായത് ലക്ഷ്മിപ്രിയയാണ്.

ലക്ഷ്മിപ്രിയയെ പിന്തുണയ്ക്കാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ല. പിന്നാലെ റോൺസൺ, നിമിഷ, ജാസ്മിൻ, സൂരജ് എന്നിവർ ചേർന്ന് സുചിത്രയേയും ധന്യയേയും പുറത്താക്കി. ആക്ടിവിറ്റി ഏരിയയിൽ നടക്കുന്ന മത്സരം മറ്റുള്ള മത്സരാർഥികൾക്ക് കാണാനുള്ള അവസരവും ബി​ഗ് ബോസ് ഒരുക്കിയിരുന്നു. സൂരജിനെ പരമാവധി പുറത്താക്കാൻ റോൺസൺ ശ്രമിക്കുന്നുണ്ടായിരുന്നു. സൂരജ് ഒന്നും സംസാരിക്കുന്നില്ല എന്നതാണ് കാരണമായി റോൺസൺ പറഞ്ഞത്.

അതേസമയം റോൺസൺ നിമിഷയ്ക്കും ജാസ്മിനും ഉപകാരപ്രദമാകുന്ന രീതിയിലാണ് സംസാരിക്കുന്നത് എന്നത് മറ്റുള്ള മത്സരാർഥികൾ മനസിലാക്കിയിരുന്നു. എല്ലാ പോയിന്റുകളും പറഞ്ഞ് തർക്കിച്ച സൂരജിനെ റോൺസൺ പിന്തുണയ്ക്കാതിരുന്നത് മറ്റുള്ള മത്സരാഥികളും വെറുപ്പുളാക്കി.

പോയിന്റുകൾ എല്ലാം കൃത്യമായി എടുത്ത് കാണിച്ച് അവസാനം വരെ സൂരജ് നിന്നതിനാൽ റോൺസൺ തോറ്റ് പുറത്തായി. റോൺസൺ മത്സരത്തിൽ നിന്നും പുറത്തായി വീട്ടിലേക്ക് വന്നപ്പോൾ ബ്ലസ്ലി അടക്കമുള്ളവർ രോഷത്തോടെയാണ് സംസാരിച്ചത്.

ബ്ലെസ്ലി ചീത്ത വിളിച്ചുകൊണ്ടാണ് റോൺസണിനോടുള്ള ദേഷ്യം തീർത്തത്. സൂരജിനെ അപമാനിക്കും വിധം സംസാരിച്ചതാണ് ബ്ലെസ്ലിയെ പ്രകോപിതനാക്കിയത്. മറ്റുള്ള മത്സരാർഥികളും റോൺസണിനെ കുറ്റപ്പെടുത്തി.

താൻ എന്ത് കിഴങ്ങനാടോ.. ആ ചെറുക്കനുള്ളതിന്റെ പകുതി വാഴപ്പിണ്ടി കാണിക്ക്. മാന്യമായി സംസാരിക്ക്’ എന്നൊക്കെയാണ് റോൺസണിനോട് കയർത്ത് ബ്ലസ്ലി പറഞ്ഞത്. താൻ ചെയ്ത പ്രവൃത്തി എല്ലാവർക്കും മനസിലായെന്ന് തിരിച്ചറിഞ്ഞ റോൺസൺ മറിച്ചൊന്നും പ്രതികരിച്ചില്ല. ജാസ്മിന് നിമിഷ നൽകിയ ഔദാര്യമാണ് ക്യാപ്റ്റൻസിയെന്നും വീട്ടിലുള്ള മറ്റുള്ളവർ അഭിപ്രായപ്പെട്ടു.

ആറ്റ് നോറ്റ് ക്യാപ്റ്റൻസി കിട്ടിയെങ്കിലും പതിവ് സ്വീകരണത്തിന് പകരം പുച്ഛമാണ് മറ്റ് മത്സരാർഥികൾ ജാസ്മിനോട് കാണിച്ചത്. തീർത്തും വ്യത്യസ്തരായ മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയാണ് ബി​ഗ് ബോസ്. മലയാളം സീസൺ നാലിലെ പതിനെട്ട് മത്സരാർഥികളിൽ നിന്നും ആറ് പേർ ഇതിനോടകം ബി​ഗ് ബോസിൽ നിന്നും പടിയിറങ്ങി കഴിഞ്ഞു.

നാല് പേർ ഒഴികെ മറ്റെല്ലാവരും ഇത്തവണ നോമിനേഷനിൽ എത്തിയിട്ടുണ്ട്. നിമിഷയുടെ പേരാണ് ഏറ്റവും കൂടുതൽ ആളുകൾ ആ ആഴ്ച പുറത്താകുന്ന വ്യക്തിയായി പ്രവചിച്ചിരിക്കുന്നത്. അതേസമയം വീട്ടിൽ ഏറ്റവും കൂടുതൽ ശക്തമായി സംസാരിക്കുകയും വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്നവരിൽ ഒരാൾ നിമിഷയാണ്.

about bigg boss

More in TV Shows

Trending

Recent

To Top