Connect with us

ബിഗ്‌ബോസ് അവതാരക സ്ഥാനത്ത് നിന്നും തത്കാലത്തേയ്ക്ക് സല്‍മാന്‍ ഖാന്‍ പിന്മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; പകരമെത്തുന്നത് ഈ താരം

News

ബിഗ്‌ബോസ് അവതാരക സ്ഥാനത്ത് നിന്നും തത്കാലത്തേയ്ക്ക് സല്‍മാന്‍ ഖാന്‍ പിന്മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; പകരമെത്തുന്നത് ഈ താരം

ബിഗ്‌ബോസ് അവതാരക സ്ഥാനത്ത് നിന്നും തത്കാലത്തേയ്ക്ക് സല്‍മാന്‍ ഖാന്‍ പിന്മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; പകരമെത്തുന്നത് ഈ താരം

നിരവധി കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. പല ഭാഷകളിലെത്തിയിട്ടുള്ള ഷോയുടെ ഹിന്ദി പതിപ്പില്‍ അവതാരകനായി എത്തുന്നത് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ആണ്. എന്നാല്‍ ഇപ്പോഴിതാ അവതാരകന്‍ എന്ന നിലയില്‍ നിന്നും സല്‍മാന്‍ ഖാന്‍ തല്‍ക്കാലത്തേക്ക് മാറുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഫൈനല്‍ എപ്പിസോഡില്‍ മാത്രമേ സല്‍മാന്‍ ഷോ ഹോസ്റ്റായി തിരിച്ചെത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സല്‍മാന്‍ ഖാന് പകരം കരണ്‍ ജോഹര്‍ ആയിരിക്കും വരുന്ന ആഴ്ചകളില്‍ ബിഗ്‌ബോസ് അവതാരകനാകുക. നേരത്തെ സല്‍മാന്‍ ആനാരോഗ്യം കാരണം വിട്ടുനിന്ന ആഴ്ചകളിലും കരണ്‍ ജോഹര്‍ ഈ റോളിലേക്ക് വന്നിരുന്നു.

അതേസമയം ഇത്തവണ ആരോഗ്യ കാര്യമല്ല സിനിമ തിരക്കുകളാണ് സല്‍മാന്‍ ബിഗ്‌ബോസ് ഷോയില്‍ നിന്നും താല്‍കാലികമായി പിന്‍വലിയാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കിസി കാ ഭായ് കിസി കി ജാന്‍ എന്ന ചിത്രമാണ് അടുത്തതായി സല്‍മാന്റെതായി ഇറങ്ങാനിരിക്കുന്നത്. ഇതിന്റെ ചില ജോലികള്‍ ബാക്കിയുണ്ടെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

ഒപ്പം ടൈഗര്‍ 3 ഷൂട്ടിംഗും പുരോഗമിക്കുന്നുണ്ട്. ഇതിന്റെ തിരക്കുകളാണ് സല്‍മാന്‍ ബിഗ്‌ബോസ് അവതാരക സ്ഥാനം ഒഴിയാന്‍ കാരണം എന്നാണ് പറയുന്നത്. എന്നാല്‍ ഔദ്യോഗികമായി കളേര്‍സ് ചാനലോ, ഷോ നിര്‍മ്മാതാക്കളോ ഇത് വ്യക്തമാക്കിയിട്ടില്ല.

അതേ സമയം ഈ ആഴ്ച ശ്രീജിത ദേയും അബ്ദു റോസിക്കും ഷോയില്‍ നിന്ന് പുറത്തായി. കുറഞ്ഞ ജനപിന്തുണയുടെ അടിസ്ഥാനത്തിലാണ് ശ്രീജിതയെ പുറത്താക്കിയത്. എന്നാല്‍ ഷോയിലെ മോശം പരാമര്‍ശങ്ങളാണ് അബ്ദു റോസിക്കിന് ഷോയില്‍ നിന്നും പുറത്തുപോകേണ്ട അവസ്ഥയുണ്ടാക്കിയത്. അതേ സമയം സല്‍മാന് പകരം സംവിധായകന്‍ രോഹിത്ത് ഷെട്ടിയെ അവതാരകനാക്കണം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വരുന്നുണ്ട്.

More in News

Trending

Recent

To Top