Actor
ബിഗ് ബോസിലേക്ക് അവതാരകനായി വിളിച്ചാല്‍ പോകുമോ?; രസകരമായ മറുപടിയുമായി ദിലീപ്
ബിഗ് ബോസിലേക്ക് അവതാരകനായി വിളിച്ചാല്‍ പോകുമോ?; രസകരമായ മറുപടിയുമായി ദിലീപ്
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ദിലീപ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അതിഥിയായി എത്തിയത്. ‘പവി ദ കെയര്‍ ടേക്കറി’ന്റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി ആണ് നടന്‍ എത്തിയത്. ഷോ തുടങ്ങിയിട്ട് ആദ്യമായിട്ടായിരുന്നു പുറത്ത് നിന്നൊരാള്‍ ആ ഹൗസിലേക്ക് കയറിയത്. ഏറെ നേരം മത്സരാര്‍ത്ഥികളുമായി സംവദിച്ചതിന് ശേഷമായിരുന്നു ദിലീപ് മടങ്ങിയത്.
ഇപ്പോഴിതാ ബിഗ് ബോസിനുള്ളിലെ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് ദിലീപ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. തന്നെ സംബന്ധിച്ച് വളരെ മനോഹരമായൊരു അനുഭവമായിരുന്നു ബിഗ് ബോസ് ഹൗസില്‍ പോയതെന്നാണ് ദിലീപ് പറയുന്നത്. ഒപ്പം തന്റെ ഇഷ്ട മത്സരാര്‍ത്ഥിയെ കുറിച്ചുള്ള ചോദ്യത്തിനും ദിലീപ് മറുപടി നല്‍കി.
ബിഗ് ബോസ് ഇടക്ക് കാണാറുണ്ട്. മകള്‍ കാണാറുണ്ട്. എന്തെങ്കിലും വിഷയം വരുമ്പോള്‍ കാണാറുണ്ട്. പിന്നെ ഷോയിലേക്ക് പോകുന്നതിന് തൊട്ട് മുന്‍പ് ലൈവും ഷോയുമൊക്കെ കണ്ട് ഓരോരുത്തരും എന്തൊക്കെയാണെന്ന് അറിഞ്ഞിട്ടാണ് പോയത്. ഏറ്റവും കൂടുതല്‍ റെയ്റ്റിങ് ഉള്ള ഷോയാണല്ലോ ബിഗ് ബോസ്. ഇഷ്ടമുള്ള മത്സരാര്‍ത്ഥി ഉണ്ട് ഈ സീസണില്‍.
പക്ഷേ ആരാണെന്ന് പറയുന്നില്ല. അവിടെ എല്ലാവരും എന്നെ ഒരുപോലെയാണ് സ്‌നേഹിക്കുന്നത്. അതുകൊണ്ട് ആ സ്‌നേഹം തിരിച്ച് കൊടുത്തേ പറ്റൂ. അവിടെ വേര്‍തിരിവ് കാണിക്കാന്‍ ആകില്ല. ഷോയില്‍ പോയപ്പോള്‍ വേറൊരു അനുഭവമാണ്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അവര്‍ എന്തോ തര്‍ക്കത്തില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് അവര്‍ ഫുള്‍സ്‌റ്റോപ്പിട്ടു.
തര്‍ക്കിക്കുമ്പോഴും ബിഗ് ബോസ് എന്ന പവറിനെ അവര്‍ അനുസരിക്കുന്നുവെന്നത് വലിയ കാര്യമാണ്. ബ്രില്യന്റ് പ്ലയേഴ്‌സ് ആണ് അവിടെ ഉള്ളത്’. ദിലീപ് പറഞ്ഞു. ബിഗ് ബോസിലേക്ക് അവതാരകനായി വിളിച്ചാല്‍ പോകുമോയെന്ന ചോദ്യത്തിന് ഞാനും ലാലേട്ടനും നല്ല ബന്ധത്തിലാണ് ഇപ്പോള്‍ പോകുന്നതെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും മോഹന്‍ലാലിനെ മാറ്റണമെന്ന് ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. ചില മത്സരാര്‍ത്ഥികളോട് അവതാരകന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. എന്നാല്‍ ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.
അല്ലാതെ ലാല്‍ എന്ന വ്യക്തിക്ക് ബിഗ് ബോസിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാനാകില്ലെന്നും മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നതിലുള്ള അമര്‍ഷമാണ് മോഹന്‍ലാലിനെതിരായ ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണമെന്നും ഇവര്‍ പറയുന്നു. ഇക്കൂട്ടര്‍ ഹിന്ദി അടക്കമുള്ള സീസണുകള്‍ കാണുന്നത് നല്ലതായിരിക്കുമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പവി കെയര്‍ ടേക്കര്‍ എന്ന പുതിയ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പവി കെയര്‍ ടേക്കര്‍.
മലയാളികളെ നോണ്‍ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടര്‍ച്ചയാണ് വിനീത്കുമാര്‍ സംവിധാനം ചെയ്ത ‘പവി കെയര്‍ടേക്കറും’ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ദിലീപിനൊപ്പം എത്തുന്ന അഞ്ച് പുതുമുഖ നായികമാരാണ് പവി കെയര്‍ ടേക്കറിന്റെ മറ്റൊരു പ്രത്യേകത. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. റോം കോം സിനിമയായി എത്തി ഈ അടുത്ത് വലിയ വിജയം നേടിയ സിനിമകള്‍ക്കു ലഭിച്ച വലിയ പൊട്ടിച്ചിരിയാണ് ഈ സിനിമയും സമ്മാനിക്കുന്നത്. ദിലീപിന്റെ വണ്‍മാന്‍ ഷോ ആയി കണക്കാക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
