TV Shows
ബിഗ് ബോസ് ഹൗസിലേയ്ക്ക് വീണ്ടും ഒരു സർപ്രൈസ്സ് ; ഹിന്ദി ബിഗ് ബോസ് ഒന്നും ഈ സീസണ് മുന്നിൽ ഒന്നുമല്ല; രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, റിയാസിനോടൊപ്പം നടി പാര്‍വതിയുടെ സഹോദരനും; ബിഗ് ബോസ് എന്നാ സുമ്മാവാ…?!
ബിഗ് ബോസ് ഹൗസിലേയ്ക്ക് വീണ്ടും ഒരു സർപ്രൈസ്സ് ; ഹിന്ദി ബിഗ് ബോസ് ഒന്നും ഈ സീസണ് മുന്നിൽ ഒന്നുമല്ല; രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, റിയാസിനോടൊപ്പം നടി പാര്‍വതിയുടെ സഹോദരനും; ബിഗ് ബോസ് എന്നാ സുമ്മാവാ…?!
ബിഗ് ബോസ് സീസണ്‍ പാതി പിന്നിടുമ്പോൾ മത്സരം കടുക്കുകയാണ്.. 17 പേരുമായി തുടങ്ങിയ ഷോയില്‍ ഇപ്പോള്‍ 12 പേര്‍ മാത്രമാണ് ശേഷിക്കുന്നത്. മികച്ച ഗെയിം പ്ലാനുമായി എത്തിയ ഇവര്‍ തുടക്കത്തില്‍ തന്നെ തങ്ങളുടെ ബെസ്റ്റ് കൊടുത്തിരുന്നു.
കഴിഞ്ഞ സീസണിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 4 ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ടത് ഗെയിമിനേയും ടസ്‌ക്കുകളേയും ചുറ്റിപ്പറ്റിയായിരുന്നു.
ഇത്തവണ പ്രേക്ഷകരുടെ വിമർശനങ്ങൾ പരിഗണിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ. സിമ്പിള്‍ ടാസ്‌ക്കുകള്‍ക്ക് പകരം ശക്തിയും ബുദ്ധിയും ഒരുമിച്ച് പ്രയോഗിച്ച് കളിക്കുന്ന ഗെയിമുകളാണ് ബിഗ് ബോസ് നല്‍കുന്നത്. കൂടാതെ കഴിഞ്ഞ സീസണുകളില്‍ താരങ്ങള്‍ക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കിയത്. എന്നാല്‍ ഇത്തവണ ന്യൂഫേസുകളാണ് ഷോ മുന്നോട്ട് കൊണ്ടു പോകുന്നത്. താരങ്ങളേക്കാള്‍ പുതുമുഖങ്ങള്‍ക്കാണ് കൂടുതല്‍ പിന്തുണ ലഭിക്കുന്നത്.
ബിഗ് ബോസ് ഒരു രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയായത് കൊണ്ട് തന്നൈ അപ്രതീക്ഷിതമായിട്ടാണ് വീട്ടിനുള്ളില്‍ ഓരോ കാര്യങ്ങള്‍ സംഭവിക്കുന്നത്. നിലവിലുള്ള മത്സരാര്‍ത്ഥികളുടെ ഗെയിമിനെ തന്നെ മാറ്റി മറിക്കുന്ന ഒന്നാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി . പുറത്ത് നിന്ന് കളി കണ്ടതിന് ശേഷം അകത്തെത്തുന്ന ഇവരുടെ പ്രകടനം പോലെയിരിക്കും പിന്നീടുളള മത്സരം. സാധാരണ ആദ്യത്തെ രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഹൗസില്‍ എത്താറുണ്ട്. എന്നാല്‍ നാലാം ഭാഗത്തില്‍ വളരെ വൈകിയാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഹൗസിലേയ്ക്ക് എത്തുന്നത്.
മണികണ്ഠന്‍ മാത്രമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹൗസില്‍ എത്തിയത്. ഒരാഴ്ച മാത്രമേ ഇദ്ദേഹത്തിന് നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുകയായിരുന്നു. മണികണ്ഠന്‍ പോയി ആഴ്ചകള്‍ക്ക് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വീണ്ടും വിട്ടിനുള്ളില്‍ എത്തുകയാണ്. രണ്ട് പേരാണ് ഏഴാംവാരം ഹൗസിലേയ്ക്ക് എത്തുന്നത്. റിയാസ് സലീം ഇന്നലെ തന്നെ ബിഗ് ബോസ് ഹൗസിനകത്ത് എത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ സീക്രട്ട് റൂമിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. സര്‍പ്രൈസായി ഇന്നോ നാളയോ വീട്ടിനുളളില്‍ എത്തും.
റിയാസിനോടൊപ്പം മറ്റൊരു മത്സരാര്‍ത്ഥി കൂടി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുന്നുണ്ട്. നടി പാര്‍വതി നമ്പ്യാരുടെ സഹോദരന്‍ വിനയ് മാധവാണ് ഹൗസിലെത്തുന്നത്. എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇന്നത്തെ എപ്പിസോഡില്‍ മാത്രമേ ഇക്കാര്യത്തെ കുറിച്ച് പൂര്‍ണ്ണമായി വ്യക്തത കിട്ടുകയുള്ളൂ.
എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കുള്ള സൂചന നല്‍കി കൊണ്ടാണ് ഇന്നലത്തെ എപ്പിസോഡ് മോഹന്‍ലാല്‍ അവസാനിപ്പിച്ചത്. വ്‌ലെഗര്‍ രേവതിയും വിനയ് മാധവിന്റെ എന്‍ട്രിയെ കുറിച്ചുള്ള സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ മറ്റ് വിവരങ്ങള്‍ രേവതിയും പങ്കുവെച്ചിട്ടില്ല. എന്തായാലും ഇവര്‍ എത്തുന്നതോടെ ഗെയിം ആകെ മാറും എന്ന കാര്യം ഉറപ്പാണ്.
about bigg boss
